വിവാഹ സല്‍ക്കാരം ഒഴിവാക്കി മലമ്പുഴയിലെ അന്ധ ദമ്പതികളായ ഹരിദാസിന്റെയും സുനിതയുടെയും കുടുംബത്തിന് വീടുവെച്ച് നല്‍കാനാണ ഷാഫിയുടെ തീരുമാനം.
വിവാഹത്തിനായി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന ന്യൂജനറേഷന്‍ യുഗത്തില്‍ ഏറെ വ്യത്യസ്തനാകുകയാണ് ഷാഫി പറമ്പില്‍. ലക്ഷങ്ങള്‍പൊടിച്ചുള്ള വിവാഹ സല്‍ക്കാരം വേണ്ടെന്ന് വെച്ച ഷാഫി പറമ്പില്‍ അതിനു ചിലവാക്കുനുദ്ദേശിക്കുന്ന പണം കൊണ്ട് ഇവര്‍ക്ക് വീട് വെച്ച് നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജന്മനാ അന്ധത ബാധിച്ച സുനിതയും പടക്കനിര്‍മ്മാണ ശാലയിലെ അപകടത്തില്‍പ്പെട്ട് കാഴ്ച നഷ്ടപ്പെട്ട ഹരിദാസും വാടകവീട്ടിലാണ് താമസം. അന്ധവിദ്യാലയത്തില്‍ സാക്ഷരതാ പ്രേരകായി ജോലി ചെയ്യുന്ന സുനിതക്ക് ലഭിക്കുന്ന തുച്ഛ വരുമാനമാണ് ഇവരുടെ ഉപജീവനം. അതുകൊണ്ടു തന്നെ വീട് എന്ന ഇവരുടെ സ്വപ്നമാണ് ഷാഫിയുടെ വിവാഹ സമ്മാനത്തിലൂടെ നിറവേറുന്നത്.
പാലക്കാടിന്റെ ചുവന്ന മണ്ണിലേക്ക് കെഎസ്‌യുവിന്റെ കൊടി പിടിച്ച് ചുറുചുറുക്കോടെ കടന്നു വന്ന ഷാഫി ചുരുങ്ങിയ കാലംകൊണ്ടാണ് എല്ലാവരുടെയും സുഹൃത്തായത്. അതുകൊണ്ട് തന്നെ ആരേയും പിണക്കാന്‍ കഴിയാത്തതുകൊണ്ട് വിവാഹ സല്‍ക്കാരം വേണ്ടെന്ന് വെക്കുകയായിരുന്നു.
ഒക്ടോബര്‍ അഞ്ചിന് തലശ്ശേരിയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടക്കും. സഹോദരി ഷിഫയാണ് ഇന്റര്‍നെറ്റിലൂടെ തന്റെ പ്രിയ സഹോദരന് വേണ്ടി വധുവിനെ കണ്ടെത്തിയത്.
ഒക്ടോബര്‍ അഞ്ചിന് തലശ്ശേരിയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ നടക്കും. സഹോദരി ഷിഫയാണ് ഇന്റര്‍നെറ്റിലൂടെ തന്റെ പ്രിയ സഹോദരന് വേണ്ടി വധുവിനെ കണ്ടെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palakkad, Shafi Parampil MLA, Wedding, Panakkad Thangal, Wedding,

No comments:
Post a Comment