Latest News

ശവ്വാല്‍ മാസപ്പിറവി: ഇമാമുമാര്‍ പാളയം ജൂമാമസ്ജിദില്‍ യോഗം ചേരും

തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറവി തീയതി തീരുമാനിക്കാന്‍ വിവിധ ജമാഅത്തുകളിലെ ഇമാമുമാരുടെ യോഗം ബുധനാഴ്ച വൈകിട്ട് ഏഴിന് പാളയം ജുമാ മസ്ജിദില്‍ ചേരും. തുടര്‍ന്ന് മാസപ്പിറവി സംബന്ധിച്ച് സംയുക്ത പ്രസ്താവന നടത്തുമെന്ന് ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട അറിയിച്ചു.

പാളയം മുസലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടത്താറുള്ള ഈദ്ഗാഹ് ഇക്കുറി രാവിലെ 7.30ന് പാളയം ജുമാ മസ്ജിദില്‍ ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയുടെ നേതൃത്വത്തില്‍ നടക്കും. സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ മാറ്റമെന്ന് ജനറല്‍ സെക്രട്ടറി എം. സലിം അറിയിച്ചു.

മാസപ്പിറവി കാണുന്നവര്‍ 9447013070, 04712475924, 9447047710, 9496195676 എന്ന നമ്പറുകളില്‍ അറിയിക്കണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.