Latest News

ജന്‍മ കടപ്പുറത്ത് കരയ്ക്കടിഞ്ഞ ടാങ്കര്‍ മാറ്റണമെന്ന് നാട്ടുകാര്‍

ഉദുമ . ജന്‍മ കടപ്പുറത്ത് കരയ്ക്കടിഞ്ഞ ടാങ്കര്‍ മാറ്റണമെന്നാവശ്യപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാര്‍. തീരദേശവാസികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടാങ്ക് നീക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. രോഗത്തിനും ദുര്‍ഗന്ധത്തിനും പിന്നില്‍ ടാങ്കിലെ വാതകം ചോര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ കര്‍ക്കിടക കാലയവളില്‍ സമുദ്രത്തില്‍ അനുഭവപ്പെടുന്ന ദുര്‍ഗന്ധമാണിതെന്നാണ് അധികൃതരുടെ വിശീദീകരണം.

കൂടാതെ ടാങ്കുകളിലുണ്ടെന്ന് ആദ്യം വിലയിരുത്തിയ ഫ്രിയോണ്‍ വാതകത്തിന് ഗന്ധമില്ലെന്നും അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമുതലാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് ദുര്‍ഗന്ധവും തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് എംഡിഎമ്മിന്റെ നിര്‍ദേശം പ്രകാരം ആരോഗ്യ-റവന്യു ഉദ്യോഗസ്ഥരും കാഞ്ഞങ്ങാട് നിന്ന് അഗ്നിശമന സേനയും ഫയര്‍ഫോഴ്സും സ്ഥലത്തത്തി പരിശോധന നടത്തി. എന്നാല്‍ ടാങ്കറില്‍ നിന്ന് ചോര്‍ച്ച കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഉദുമ ജന്‍മ കടപ്പുറത്ത് അടിഞ്ഞ ടാങ്കറില്‍ ചോര്‍ച്ചയെന്ന് സംശയം

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.