Latest News

തൃക്കരിപ്പൂരില്‍ കെ.എം.സി.സി നേതാവിനെ മുഖംമൂടി സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തി കവര്‍ച്ച

തൃക്കരിപ്പൂര്‍: ദുബായിയിലെ മലയാളി വ്യവസായ പ്രമുഖനെ തൃക്കരിപ്പൂരിലെ വീട്ടില്‍ ആറംഗ സംഘം കൊലപ്പെടുത്തി പണം കവര്‍ന്നു. ദുബായ് നോവല്‍റ്റി ഗ്രൂപ്പ് ഉടമയും കെഎംസിസി നേതാവുമായ വെള്ളാപ്പ് സ്വദേശി എ.ബി അബ്ദുല്‍ സലാം ഹാജി (58) ആണ് കൊല്ലപ്പെട്ടത്. ഹാജിയുടെ മകന്‍ സുഫിയാനും സംഭവത്തില്‍ പരിക്കേറ്റു.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. അടുത്തുള്ള ജുമാമസ്ജിദില്‍ തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞെത്തിയ അബദുള്‍ സലാം ഹാജിയെ വീട്ടിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കസേരകൊണ്ട് അദ്ദേഹത്തെ അടിച്ചുവീഴ്ത്തിയ ശേഷം പണം ആവശ്യപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. പണം നല്‍കിയെങ്കിലും ടേപ്പുകൊണ്ട് കൈകാലുകള്‍ കെട്ടി കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

തടയാനെത്തിയ ഭാര്യ സുബൈദയേയും ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു. ഇളയമകള്‍ സുഫാനയെ ഭീഷണിപ്പെടുത്തി അലമാരകളുടെയും മേശകളുടെയും താക്കോലുകള്‍ കൈക്കലാക്കിയ സംഘം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുതെന്ന് സഫാന പോലീസിനോട് പറഞ്ഞു. കവര്‍ച്ചക്കുശേഷം കാറിലാണ് സംഘം പോയത്.

ആഴ്ചകള്‍ക്ക് മുമ്പാണ് അബ്ദുള്‍ സലാം നാട്ടിലെത്തിയത്. മറ്റുമക്കള്‍ : ഷുഹൈബ് (ചാട്ടേര്‍ഡ് അക്കൗണ്ടന്റ്, ദുബായ്), സുമയ്യ. മരുമകന്‍ : കെ.പി ഇബ്രാഹിം. സഹോദരങ്ങള്‍ : അബ്ദുള്‍ ഖാദര്‍ (ദുബായ്), ജമീല, സഫിയ, സൈനബ.

ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈഎസ്പി പി. തമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു.

UPDATE


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.