വെളളിയാഴ്ച രാത്രി ഏഴിനാണു സംഭവം. ആക്ടിവ സ്‌കൂട്ടറില്‍ തറവാട്ടുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു വെട്ടേറ്റത്. കെപിസിസി ന്യൂനപക്ഷ സെല്‍ കണ്‍വീനറാണ്.
ഭാര്യ: ഷോബി. മക്കള്‍: അക്ഷയ്, അമല്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു വെട്ടിയതെന്നു സൂചനയുണ്ട്. ബൈക്ക് സ്‌കൂട്ടറിലിടിച്ചു വീഴ്ത്തിയശേഷമാണ് ആക്രമണം നടത്തിയതെന്നു പറയുന്നു.
അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ചന്ദന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ മേയ് 31നു കോണ്‍ഗ്രസ് എ-ഐ ഗ്രൂപ്പു പോരിന്റെ ഭാഗമായി അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ഈച്ചരത്ത് മധുവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഈ സംഭവത്തിലെ പ്രതിയായ പ്രേംജിലാലിന്റെ സഹോദരനാണ് വെളളിയാഴ്ച കൊല്ലപ്പെട്ട ലാല്‍ജി. മധുവിനെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് ഈ കൊലപാതകത്തിനു പിന്നിലെന്നു പോലീസ് കരുതുന്നു. മധുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു മണിക്കൂറുകള്‍ക്കുമുമ്പു ലാല്‍ജിയെ പടിഞ്ഞാറേകോട്ടയില്‍ കണ്ടവരുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment