Latest News

വിദ്യാനഗറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്‍വശം ദേശീയ പാതയില്‍ വാഹനാപകടം. കാറിനടിയില്‍പെട്ട ബൈക്ക് യാത്രക്കാരായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. രാത്രി 10.15ഓടെയാണ് ദാരുണമായ അപകടം.

ചാല പള്ളിക്ക് സമീപത്തെ ഇസ്മാഈലിന്റെ മകന്‍ സവാദ്(20)ആണ് മരിച്ചത്. ചാലയിലെ സുലൈമാന്റെ മകന്‍ സുഹൈലിനാണ്(22) പരിക്കേറ്റത്.

കാസര്‍കോട് ബിഗ്ബസാര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സുറി വസ്ത്രാലയത്തിലെ ജീവനക്കാരനാണ് സവാദ്. ജോലി കഴിഞ്ഞ് സുഹൃത്ത് സുഹൈലുമൊത്ത് കാസര്‍കോട് നിന്നും ചാലയിലേക്ക് പോകുംവഴി ഇവര്‍ സഞ്ചരിച്ച കെ.എല്‍.14 കെ. 6895 നമ്പര്‍ ഏവിയേറ്റര്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കെ.എല്‍.14 എം. 7 നമ്പര്‍ സ്വിഫ്റ്റ് കാറിനടിയില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇരുവരെയും മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മംഗലാപുരത്തേക്കുള്ള യാത്രാ മധ്യേയാണ് സവാദ് മരിച്ചത്.

ഓടിക്കൂടിയ നാട്ടുകാരും ഫ്‌ലൈയിംഗ് സ്‌കാര്‍ഡുമാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

3 comments:

  1. Innalillahi va innaa ilaihi raajioon

    ReplyDelete
  2. പുണ്യമായ റംസാൻ മാസത്തിലെ ഇരുപത്തിയേഴാം രാവിൽ റബ്ബിന്റെ വിളിക്കുത്തരം നൽകിയ പ്രിയ സവാദ് യെന്ന നമ്മുടെ കുഞ്ഞനുജന്റെ മരണം വേദന ജനകം. ഇന്നാ ലില്ലാഹി വ ഇന്ന ഇലൈഹി രാജിഊന്‍)0)))(9. കുഞ്ഞനുജന്റെ ഖബറിടം ജന്നതുല്‍ ഫിര്‍ദൌസാക്കി അള്ളാഹു അനുഗ്രഹിക്കട്ടെ കുഞ്ഞനുജന്റെ
    കുടുംബത്തിനും അള്ളാഹു സഹന ശക്തിയും സമാധാനവും നല്‍കട്ടെ …. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരില്‍ അവരെയും നമ്മെയും അള്ളാഹു ഉള്‍പ്പെടുത്തട്ടെ ആമീന്‍ .......

    ReplyDelete
  3. Innalillahi va innaa ilaihi raajioon

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.