Latest News

പരസ്യം ചിത്രം വേണ്ടത്ര ഫലിച്ചില്ല; മഞ്ജു തത്കാലം സിനിമയിലേക്കില്ല

കൊച്ചി: പതിനാലു വര്‍ഷത്തിനൊടുവില്‍ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു വാര്യര്‍ക്ക് തിരിച്ചുവരവില്‍ കല്ലുകടിയെന്ന് റിപ്പോര്‍ട്ട്. കൊട്ടിഘോഷിച്ചപോലെ പരസ്യചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കാത്തതാണ് മഞ്ജുവിന് വിനയായത്.

പരസ്യചിത്രത്തിനുശേഷം മഞ്ജു സിനിമയില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും തത്കാലം സിനിമയിലേക്കില്ലെന്നാണ് മഞ്ജുവിന്റെ നിലപാട്. നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മഞ്ജുവിന്റെ പരിപാടി.

നിലവില്‍ നൃത്ത പരിപാടികള്‍ക്കായി നിരവധി ഓഫറുകളുമുണ്ട്. തിരക്കിട്ട് സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ നൃത്ത പരിപാടിയെയും ബാധിച്ചേക്കാമെന്ന് മഞ്ജു വിലയിരുത്തുന്നു. പ്രമുഖ സംവിധായകര്‍ പലരും മഞ്ജുവിന് വേഷമായി ചെന്നിരുന്നെങ്കിലും ഇതുവരെ മഞ്ജു സമ്മതം മൂളിയിട്ടില്ല.

പ്രേക്ഷകരുടെ അമിതമായ പ്രതീക്ഷ അല്‍പം പാളിയാല്‍ തിരിച്ചുവരവും മാശമാകും. എന്നാല്‍ ഔട്ട്സ്റ്റാന്റിംഗ് ആയ കഥാപാത്രം മഞ്ജു ആഗ്രഹിക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇപ്പൊഴത്തെ തിരക്കുകളൊഴിഞ്ഞ് പതിയെ സിനിമയില്‍ മുഖം കാണിക്കുമെന്നും മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.