പുതുച്ചേരി: നവജാത ശിശുക്കള്‍ മാറിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ ആശുപത്രി അധികൃതരുടെ ഉത്തരവ്.
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്‌മെര്‍) ലാണ് കുട്ടികള്‍ പരസ്പരം മാറിയതായി രക്ഷിതാക്കള്‍ സംശയം പ്രകടിപ്പിച്ചത്.
ഒരേ വാര്‍ഡില്‍ രണ്ട് അമ്മമാര്‍ക്കായി പിറന്ന രണ്ട് കുഞ്ഞുങ്ങളുടെയും കൈയില്‍ അടയാളമായി കെട്ടിയ ടാഗില്‍ ഒരാളുടെ പേര് തന്നെയാണ് നല്‍കിയത്. ഇതാണ് കുഞ്ഞുങ്ങള്‍ പരസ്പരം മാറിയോ എന്ന സംശയത്തിനിടയാക്കിയത്.
കഴിഞ്ഞ 22ന് ആശുപത്രിയിലെ ഒരേ വാര്‍ഡില്‍ പിറന്ന രണ്ട് ആണ്‍കുട്ടികളാണ് പരസ്പരം മാറിയതായി സംശയിക്കപ്പെടുന്നത്.
സാധാരണ പ്രസവിക്കപ്പെട്ട ഉടനെ അമ്മയുടെ പേര്, വിലാസം, കുട്ടിയുടെ തൂക്കം തുടങ്ങിയ വിവരങ്ങള്‍ ഉള്‍കൊള്ളിച്ച ടാഗ് കുഞ്ഞിന്റെ കൈയില്‍ കെട്ടാറുണ്ട്. എന്നാല്‍ ഇവിടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും ഒരാളുടെ പേരില്‍ തന്നെ ടാഗ് കെട്ടുകയായിരുന്നു. പുതുച്ചേരിയിലെ മുതലിയാര്‍പേട്ട് സ്വദേശിയായ വിജയ ലക്ഷ്മിയേയും ദേലരശ്‌പേട്ട് സ്വദേശിനിയായ അനിതയേയും ഒരേ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്.
വിജയ ലക്ഷ്മിക്ക് ഒരാണ്‍കുഞ്ഞ് പിറന്ന് അരമണിക്കൂറിനകം അനിതയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ രണ്ട് കുഞ്ഞുങ്ങള്‍ക്കും അനിതയുടെ പേര് വെച്ചാണ് ടാഗ് കെട്ടിയത്. ഇതോടെ തങ്ങളുടെ കുഞ്ഞ് ഏതാണെന്നതിനെ ചൊല്ലി ഇരു കുടുംബാംഗങ്ങളും സംശയത്തിലായി.
ഇതേ തുടര്‍ന്ന് കുഞ്ഞുങ്ങളുടേയും അവരുടെ രക്ഷിതാക്കളുടേയും രക്തം പരിശോധിച്ചെങ്കിലും ഇരുവരും ഒരേ രക്ത ഗ്രൂപ്പില്‍ പെട്ടവരായതിനാല്‍ തിരിച്ചറിയാനായില്ല. ഇതേ തുടര്‍ന്ന് കുട്ടികളുടെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. ഒടുവില്‍ കുഞ്ഞുങ്ങളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആശുപത്രി അധികൃതര്‍ ഉത്തരവിടുകയായിരുന്നു.
ഡിഎന്‍എ പരിശോധനാ ഫലം വരുന്നത് വരെ കുഞ്ഞുങ്ങളെ ആശുപത്രി അധികൃതര്‍ സംരക്ഷിക്കും. നവജാത ശിശുക്കള്‍ മാറാനിടയായ സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഇന്ത്യയില്‍ തന്നെ പ്രമുഖ ആശുപത്രികളിലൊന്നാണ് ജിപ്‌മെര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment