പത്തനംതിട്ട: സമയം രാത്രി പത്ത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ. മനുരാജിന്റെ മൊബൈല്‍ഫോണിലേക്ക് ഒരു വിളി:
'ഹലോ . . . അച്ചായനല്ലേ?'
എസ്.ഐ. ആദ്യമൊന്നുപകച്ചു. മറുപടിയൊന്നും പറഞ്ഞില്ല.
'അച്ചായനുള്ള മണല്‍ റെഡിയായിട്ടുണ്ട്. എവിടെയാ ഇറക്കേണ്ടത്? രാത്രിയില്‍ സാധനം സ്ഥലത്തെത്തും.'
'ഹലോ . . . അച്ചായനല്ലേ?'
എസ്.ഐ. ആദ്യമൊന്നുപകച്ചു. മറുപടിയൊന്നും പറഞ്ഞില്ല.
'അച്ചായനുള്ള മണല്‍ റെഡിയായിട്ടുണ്ട്. എവിടെയാ ഇറക്കേണ്ടത്? രാത്രിയില്‍ സാധനം സ്ഥലത്തെത്തും.'
വിളിച്ചവരുടെ ഉദ്ദേശ്യം എസ്.ഐ.ക്ക് പിടികിട്ടി. അതുകൊണ്ടുതന്നെ സംസാരം പ്രോത്സാഹിപ്പിച്ചു.
'അച്ചായന്‍ സാധനം വേണമെങ്കില്‍ കാര്യം പറ. അല്ലെങ്കില്‍ ഞങ്ങള്‍ വേറെ എവിടെയെങ്കിലം ഇറക്കും.' മറുതലയ്ക്കല്‍ ശബ്ദം കനത്തു.
മണല്‍ വേണം. എപ്പോള്‍ കൊണ്ടുവരുമെന്നായി എസ്.ഐ.
'സ്ഥലം പറ അച്ചായാ; പിന്നെയല്ലേ സമയം.'
മണലിന് പാസ്സുണ്ടോയെന്നായി എസ്.ഐ.
അച്ചന്‍കോവിലാറ്റില്‍ മണലുവന്ന് കൂടിക്കിടക്കുമ്പോള്‍ എന്തിനാ അച്ചായാ പാസ്സ് എന്ന് മറുചോദ്യം. അനുസരണയോടെ എസ്.ഐ. മണലിറക്കേണ്ട സ്ഥലം പറഞ്ഞു. മഞ്ഞിനിക്കര സമീപം; വസ്തുവിന്റെ അടയാളവും ധരിപ്പിച്ചു.

'പുലര്‍ച്ചെ നാലുമണിക്ക് മണലെത്തും'- അച്ചായന്റെ അഭ്യുദയകാംക്ഷി ഉറപ്പുനല്‍കി.
എസ്.ഐ. മണല്‍സംഘം എത്തുന്ന വിവരം ജില്ലാ പോലീസ് ചീഫിന്റെ 'ഷാഡോ പോലീസ്‌സംഘത്തെ അറിയിച്ചു. ഇവരും എസ്.ഐ.യും പറഞ്ഞസ്ഥലത്ത് പുലര്‍ച്ചെ മൂന്നുമുതല്‍ കാത്തുനില്പായി. പറഞ്ഞതിന് അണുവിട മാറ്റമില്ലാതെ ഞായറാഴ്ച പുലര്‍ച്ചെ നാലിനുതന്നെ മണല്‍ലോറിയും സംഘവും സ്ഥലത്തെത്തി.

മണല്‍ ഇറക്കിത്തുടങ്ങുമ്പോഴേക്കും മഫ്ത്തിയിലായിരുന്ന എസ്.ഐ. അടുത്തേക്ക്‌ചെന്നു. 'അച്ചായനാണോ?'
'അതേ' എന്ന് മറുപടി
'വാഴകംകടവില്‍നിന്ന് വാരിയതാ. പോലീസിന്റെ ശല്യം സഹിക്കാനാവുന്നില്ല.' - അഭ്യുദയകാംക്ഷിയുടെ പരാതി.
'അതേ' എന്ന് മറുപടി
'വാഴകംകടവില്‍നിന്ന് വാരിയതാ. പോലീസിന്റെ ശല്യം സഹിക്കാനാവുന്നില്ല.' - അഭ്യുദയകാംക്ഷിയുടെ പരാതി.
ചെങ്ങന്നൂര്‍ മണല്‍യാര്‍ഡിലെ പാസ്സ് കൈയിലുള്ളത് കാണിച്ചു.'ഇത് വെച്ചാണ് മണല്‍ കടത്തുന്നത്. ജീവിക്കേണ്ടേ?' ചരിത്രമെല്ലാം 'അച്ചായനോട്' പറഞ്ഞുതീര്‍ത്തു.
പണികഴിഞ്ഞ് പണം ചോദിച്ചപ്പോള്‍ പത്തനംതിട്ടവരെ പോയെങ്കിലേ പൈസ കിട്ടാന്‍ സാധ്യതയുള്ളെന്നായി എസ്.ഐ.
പണികഴിഞ്ഞ് പണം ചോദിച്ചപ്പോള്‍ പത്തനംതിട്ടവരെ പോയെങ്കിലേ പൈസ കിട്ടാന്‍ സാധ്യതയുള്ളെന്നായി എസ്.ഐ.
പണിപാളിയെന്ന് സൂചന കിട്ടിയതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിലായി മണല്‍സംഘം. സാധ്യതയടച്ച് ഷാഡോ പോലീസ്‌സംഘം വളഞ്ഞതോടെ മറ്റു വഴിയില്ലാതായി. സംഘത്തില്‍പ്പെട്ട വാഴമുട്ടം സ്വദേശികളായ അയ്ജു, ജോബി, അരവിന്ദ് എന്നിവര്‍ വിനീതരായി പോലീസിന് കീഴടങ്ങി. ടിപ്പറും മണലും പത്തനംതിട്ട സ്റ്റേഷനിലുമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Police, Arrested

No comments:
Post a Comment