Latest News

മഅദനിക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകാനാവില്ലെന്ന് കർണാടക സർക്കാർ

ബാംഗ്ളൂർ: ബാംഗ്ളൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിക്ക്‌  മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ലെന്ന് കർണാടക സർക്കാർ കോടതിയിൽ അറിയിച്ചു. മഅദനിക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച സർക്കാർ,​ ജയിലിൽ മതിയായ ചികിത്സ നൽകുന്നുണ്ടെന്നും വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രിയില്‍ മഅദനിക്ക്‌ ചികിത്സയ്ക്കുള്ള ഏർപ്പാട് സർക്കാർ ചെയ്തിട്ടുണ്ട്. എന്നാല്‍ അതുമായി മഅദനി സഹകരിക്കുന്നില്ല. സ്വന്തം ചെലവിൽ ചികിത്സ നടത്താനാണ് മഅദനി താല്പര്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മഅദനിയെ പാർപ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിലെ സൂപ്രണ്ടാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് ബാംഗ്ളൂർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, Madani, Arrest, Karnadaka govt

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.