Latest News

പഠനപ്രവര്‍ത്തനത്തില്‍ കൃഷി മാതൃകയാക്കി ബേക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


ബേക്കല്‍: കൃഷിയുടെ നേരും നന്മയും പ്രചരിപ്പിച്ച് കൃഷി തങ്ങളുടെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിനടുത്ത് കണ്ടെത്തിയ പത്ത് സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്താണ് ഇവര്‍ കൃഷിപ്പാടത്തില്‍ എത്തിയത്. വെണ്ട, വഴുതനിങ്ങ, തക്കാളി, പയര്‍, ചീര, പടവലം, പാവയ്ക്ക, കോവയ്ക്ക തുടങ്ങി നിരവധി പച്ചക്കറി ചെയ്യാനുള്ള ഒരുക്കം തുടങ്ങികഴിഞ്ഞു.

കൃഷി അസിസ്റ്റന്റ് ഡയറക്ട്ടര്‍ സജനി മോള്‍ വിത്തിട്ട് സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരളാ കൃഷിവകുപ്പ് സമഗ്ര പച്ചക്കറി വികസന പദ്ധതി 2013-2014 ഭാഗമായാണ് സ്‌കൂളുകളില്‍ പച്ചക്കറി തോട്ടത്തിനായി വിത്തുകള്‍ വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ നാലായിരം രൂപയും കൃഷി പരിപാലനത്തിന് ആയിരം രൂപയുമാണ് കൃഷിവകുപ്പ് നല്‍കുന്നത്. സ്വന്തം വീടുകളില്‍ പച്ചക്കറി തോട്ടം ഉണ്ടാക്കാനുള്ള ഒരു പ്രചോദനമായിട്ടാണ് ഇത്തരം പരിപാടികള്‍ കൊണ്ട് കുട്ടികള്‍ക്ക് അവസരം ലഭിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍.പി.പ്രേമരാജന്‍ പറഞ്ഞു. സ്‌കൂളുകളില്‍ കൃഷിഭവനില്‍ നിന്ന് ലഭിക്കുന്ന പദ്ധതികളെ കുറിച്ച് ഉദുമ കൃഷി ഓഫീസര്‍ ജ്യോതി കുമാരി വിശദീകരിച്ചു.

നല്ല രീതിയില്‍ കൃഷി ചെയ്ത് ആ വിളവിനെ മനസിലാക്കികഴിഞ്ഞാല്‍ മണ്ണിനെയും പ്രകൃതിയെയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പരിസ്തിഥി ക്ലബ്ബ് കണ്‍വീനര്‍ സതീശ് കുമാര്‍ പറഞ്ഞു. കൃഷി അസിസ്റ്റന്റ് വാസുദേവന്‍, സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു, എ.രവീന്ദ്രാ, എന്‍.രാമകൃഷ്ണ, പി.വി.മധുസൂതനന്‍, അബ്ദുള്‍ സമദ്, സി.കെ.വേണു, അനിത, പരിസ്തിഥി ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്ത്വം നല്‍കുന്നത്. സ്‌കൂളിന് സമീപത്തെ അഞ്ച് സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി വിളവെടുക്കാന്‍ തയ്യാറെടുപ്പിലാണ് സ്‌കൂളിലെ കുട്ടികള്‍. സ്‌കൂളിലെ ആയുര്‍വേദ സസ്യതോട്ട നിര്‍മ്മാണവും ബേക്കല്‍ പുഴയോരത്ത് കണ്ടല്‍ വെച്ച് പിടിപ്പിച്ചതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bekal, School, Agriculture

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.