Latest News

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരിയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ പരാതി നല്‍കി

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരിയ്‌ക്കെതിരെ ഭാര്യ നന്ദിതാ പുരി ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി. വെര്‍സോവ പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓംപുരിയുടെ രണ്ടാമത് വിവാഹമാണിത്. ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നന്ദിതാ പുരി ഓംപുരിയെ വിവാഹം ചെയ്യുന്നത്. സീമാ കപൂറാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ.

പദ്മശ്രീ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഓംപുരിയെക്കുറിച്ച് നന്ദിതാ പുരി ഈയടുത്ത് ഒരു പുസ്തകമിറക്കിയിരുന്നു.

നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ അണ്‍ലൈക്കിലി ഹീറോ: ദ സ്‌റ്റോറി ഓഫ് ഓംപുരി എന്ന പുസ്തകം ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bolywood, Ompuri, Nanditha puri, police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.