Latest News

യു എ ഖാദറിന്റെ വീട്ടില്‍ മോഷണം നടത്തിയ നീലേശ്വരം സ്വദേശി പിടിയില്‍

കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ യു എ ഖാദറിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തെ തായന്നൂര്‍ തട്ടാന്‍പറമ്പില്‍ അയ്യപ്പന്റെ മകന്‍ ഷാജു(40)വാണ് നല്ലളം പോലിസിന്റെ പിടിയിലായത്. 

കോഴിക്കോട്ടെ പൊക്കുന്ന് കുളങ്ങരപ്പീടികയിലെ 'അക്ഷരം' വീട്ടില്‍ രണ്ടു തവണകളായി നടത്തിയ മോഷണങ്ങളില്‍ സ്വര്‍ണവും പണവും വിലപിടിപ്പുള്ള പുരസ്‌കാരങ്ങളുമടക്കം രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിരുന്നു.

ജൂലൈ 27ന് പന്തീരാങ്കാവില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെത്തുടര്‍ന്ന് ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. 2011 ആദ്യവും 2012 ഡിസംബറിലുമായി ഖാദറും കുടുംബവും വീട് പൂട്ടിപ്പോയ ദിവസങ്ങളിലായിരുന്നു മോഷണം. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.