കോഴിക്കോട്: സംശയത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനു ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. കാരന്തൂര്‍ ഒവുങ്ങര വടക്കേ പൂവന്‍പുറത്ത് അബ്ദുര്‍റഹ്മാനെ(47)യാണു ശിക്ഷിച്ചത്. കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍ കെ ജോസ് ആണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. പിഴയില്‍ 50,000 രൂപവീതം മൂന്നു മക്കള്‍ക്കു വീതിച്ചുനല്‍കണമെന്നും വിധിയില്‍ പറയുന്നു.
2012 ഫെബ്രുവരി 7നു സംശയത്തിന്റെ പേരില്‍ അബ്ദുര്‍റഹ്മാന്‍ ഭാര്യ റസീനയെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാള്‍ സംഭവദിവസം ജോലിസ്ഥലത്തുനിന്നു നേരത്തേ വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയായിരുന്നുവത്രെ. റസീനയുടെ മൊബൈല്‍ ഫോണിലേക്കു ചിലര്‍ വിളിക്കുന്നുവെന്നാരോപിച്ചായിരുന്നു വഴക്ക്. വഴക്കു മൂത്ത് രാത്രി പത്തോടെ കിടപ്പുമുറിയില്‍വച്ച് റസീനയുടെ തലയ്ക്കും കഴുത്തിനും കൊടുവാള്‍ കൊണ്ടു വെട്ടിയെന്നാണു കുറ്റം ചുമത്തിയത്.
34ഓളം വെട്ടുകളേറ്റ റസീനയെ ബന്ധുക്കളും മറ്റും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. 18 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മൂന്നു പെണ്‍മക്കളാണ്. ഇതില്‍ 16, 14 വയസ്സുള്ള രണ്ടു കുട്ടികള്‍ പിതാവിനെതിരേ കോടതിയില്‍ സാക്ഷിമൊഴി നല്‍കി. കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും അഞ്ചു തൊണ്ടികളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment