Latest News

ആണവനിലയത്തിൽ ഫോട്ടോയെടുത്ത കരാർ ജീവനക്കാരൻ പിടിയിൽ

ചെന്നൈ: കല്‌പാക്കം ആണവനിലയത്തിലെ റിയാക്ടറിന്റെ ഫോട്ടോകളെടുത്ത കരാർ ജീവനക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. 400 ഫോട്ടോകളടങ്ങിയ പെൻഡ്രൈവും മൊബൈൽ ഫോണും പിടിച്ചെടുത്തു.

മധുരാന്തകത്തിനുസമീപം ചെയ്യൂർ സ്വദേശിയായ ഷാഫിർ അലിയാണ് പിടിയിലായത്. നിരോധിത മേഖലയിലെ ഭാവിനി റിയാക്ടറിന്റെ ചിത്രങ്ങളാണ് ഷഫി‌‌ർ അലി മൊബൈലിൽ പകർത്തിയത്. ഇതിനെക്കുറിച്ച് വിവരം ലഭിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഷാഫിർ അലിയെ ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചശേഷം കൈയോടെ പിടികൂടുകയായിരുന്നു. 

പിന്നീട് കല്‌പാക്കം പൊലീസിന് കൈമാറി. മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ ഷാഫിറിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. സ്വന്തം ആവശ്യത്തിനുവേണ്ടിയാണ് ചിത്രങ്ങളെടുത്തതെന്ന് ഷാഫിർ പൊലീസിനു പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Photos, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.