Latest News

ചാല ദുരന്തത്തിനിരയായവര്‍ക്ക് ആദരാഞ്ജലികള്‍

കണ്ണൂര്‍: ചാല ദുരന്തത്തിനിരയായവര്‍ക്ക് നൂറുകണക്കിനാളുകളുടെ ആദരാഞ്ജലികള്‍. ദുരന്തത്തിന്റെ ഒന്നാംവാര്‍ഷികദിന ത്തോടനുബന്ധിച്ച് എടക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്‌ കെ. വി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിളക്ക് തെളിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. മമ്പറം ദിവാകരന്‍, വി വി പുരുഷോത്തമന്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി എച്ച് മുനീര്‍, എം.പി മുഹമ്മദലി, എം. ഗംഗാധരന്‍, ഹരിദാസന്‍, കെ വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ചാല ദുരന്ത ദിനത്തിന്റെ ഒന്നാംവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ധര്‍മടം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രസിഡന്റ്‌ മഹറൂഫ് പിണറായി അധ്യക്ഷത വഹിച്ചു. ഹാരീസ് ചക്കരക്കല്ല്, ഉമേഷ് ചാല, രമ്മീഷ് മമ്പറം, അതുല്‍ ധര്‍മടം എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chala, Obituary, tragedy

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.