Latest News

സരിതയെ കാണാന്‍ വാര്‍ഡില്‍ കിടക്കുന്ന രോഗികളും ഓടിയെത്തി

വൈദ്യപരിശോധനക്കായി സോളാര്‍ തട്ടിപ്പുകേസില്‍ റിമാന്റില്‍ കഴിയുന്ന സരിതയെ ജില്ലാആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കാഴ്ചക്കാരായി വന്‍ ജനക്കൂട്ടം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് അകമ്പടിയോടെ സരിതയേയും ബിജുരാധാകൃഷ്ണനേയും ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നത്. സരിത എത്തീട്ടുണ്ടെന്നറിഞ്ഞതോടെ വാര്‍ഡില്‍ കിടക്കുന്ന രോഗികളും പോളിബ്ലോക്കിലേക്ക് ഓടിയെത്തുകയായിരുന്നു.

ഇതിനുപുറമെ നാട്ടുകാരും എത്തിയതോടെ ആശുപത്രി പരിസരം ജനക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞു. വൈദ്യ പരിശോധന കഴിഞ്ഞ് ഇരുവരേയും പോലീസ് തിരിച്ചുകൊണ്ടു പോയതിനുശേഷമാണ് ജനങ്ങളും പിരിഞ്ഞു പോയത്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്കോടതിപരിസരത്ത് സരിതയെ കാണാന്‍ ഉച്ചവരേയും കാത്ത് നിന്ന് നിരാശയോടെ മടങ്ങിയവരാണ് രാത്രി ആശുപത്രിയില്‍ കൊണ്ടുവന്നതായ വിവരമറിഞ്ഞ് ഓടിയെത്തിയത്. വന്‍ പോലീസ് സംഘം ഇവരോടൊപ്പമുണ്ടായിരുന്നതിനാല്‍ കുഴപ്പമൊന്നുമുണ്ടായില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Saritha, Biju Radhakrishnan, hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.