Latest News

പിതാവിന്റെ സമ്മതമില്ലാതെ വിവാഹം: പെണ്‍കുട്ടികളെ കോളജില്‍ നിന്നു പുറത്താക്കരുതെന്ന് കോടതി

മദുരൈ: പിതാവിന്റെ അനുവാദമില്ലാതെ വിവാഹം കഴിച്ചെന്ന കാരണം പറഞ്ഞു പെണ്‍കുട്ടികളെ കോളജില്‍ നിന്നു പുറത്താക്കരുതെന്നു മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. തിരുച്ചെന്തൂരുള്ള ശിവന്ത്യാദിത്തനാര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയുടെ പരാതിയിന്‍മേലാണു ജസ്റ്റീസ് എന്‍. കിരുബക്കരന്റെ വിധി.

കോളജിന്റെ നടപടി അംഗീകരിക്കാനാവില്ലന്നു കോടതി പറഞ്ഞു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായെന്നും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും നിരീക്ഷിച്ച കോടതി പഠനം തുടരാന്‍ അനുവദിച്ചു. അച്ഛന്റെ അനുവാദമില്ലാതെ കല്യാണം കഴിച്ചെന്ന പേരില്‍ രണ്ടാം സെമസ്റ്ററില്‍ പഠനം തുടരാന്‍ അനുവദിക്കാതിരുന്ന കോളജ് അധികൃതരുടെ നടപടിയെ ചോദ്യം ചെയ്തു പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mdhurai, Court, Madrass

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.