ബാംഗ്ലൂര്‍: ഒരുമിച്ചു ജീവിക്കണമെന്നു പറഞ്ഞ് ഷൊറണൂരില്‍ നിന്ന് ബാംഗ്ലൂരിലെത്തിയ രണ്ടു യുവതികളിലൊരാള്‍ തിരിച്ചുപോയത് കുടുംബത്തില്‍നിന്നുള്ള കടുത്ത സമ്മര്‍ദം കാരണമാണെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയും മനുഷ്യാവകാശപ്രവര്‍ത്തകരും പത്രസമ്മളനത്തില്‍ അഭിപ്രായപ്പെട്ടു.
ബാംഗ്ലൂരില്‍ തുടരുന്ന യുവതി യാഥാസ്ഥിതികത്വത്തിനെതിരെ പോരാടാനാണ് നിശ്ചയിച്ചിരിക്കുന്നത്.
യുവതികളിലൊരാളുടെ അച്ഛന്‍ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. മകളോട് സംസാരിക്കാന്‍ അച്ഛനമ്മമാര്‍ക്ക് കോടതി അനുവാദം കൊടുത്തു. അച്ഛനമ്മമാര്‍ക്കൊപ്പം പോകാന്‍ താത്പര്യമുണ്ടോ എന്ന കോടതിയുടെ അന്വേഷണത്തിന് 'ഉണ്ട്' എന്നാണ് അവള്‍ മറുപടി പറഞ്ഞത്.
''സ്വയം തീരുമാനിച്ചാണ് വീടുവിട്ടിറങ്ങിയതെന്ന് അവള്‍ അച്ഛനോട് വ്യക്തമായി പറഞ്ഞിരുന്നതാണ്. കുടുംബത്തില്‍നിന്നുള്ള സമ്മര്‍ദം ശക്തമായതിനാലാണ് അവള്‍ തിരിച്ചുപോകുന്നത്. അവള്‍ക്കവിടെ സന്തോഷമാകില്ലെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. അവളോട് സംസാരിക്കാനും അവളുടെ സ്ഥിതി അറിയാനും എനിക്ക് ആഗ്രഹമുണ്ട്'' - യുവതി പറഞ്ഞു.
വീടുകള്‍ വിട്ടിറങ്ങിയ യുവതികള്‍ ബാംഗ്ലൂരിലെ 'സംഗമ' എന്ന സംഘടനയുടെ സഹായം തേടിയിരുന്നു. ബാംഗ്ലൂരില്‍ തുടരുന്ന യുവതിക്ക് പിന്തുണയുമായി സംഗമയുടെയും മറ്റു ചില മനുഷ്യാവകാശ സംഘടനകളുടെയും പ്രധാന പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ യുവതിയുടെ അവകാശത്തിനുവേണ്ടി വാദിച്ച അഡ്വ. ബി.ടി. വെങ്കടേശും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. തിരിച്ചുപോകാന്‍ തീരുമാനിച്ച യുവതി കടുത്ത സമ്മര്‍ദത്തിലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ അവളുടെ ഇഷ്ടം അന്വേഷിക്കണമായിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്ത്രീകളുടെ സ്ഥിതി മോശമാകാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ വനിതാപ്രസ്ഥാനങ്ങള്‍ക്കിടയില്‍ സംവാദംസംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തിനെത്തിയ 'അനേക' ഡയറക്ടര്‍ ശുഭ ചാക്കോ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bangalore, Two lady, Court, Hebius C

No comments:
Post a Comment