കൊല്ലം : സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ മൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സല്യൂട്ട് സ്വീകരിക്കാനെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കരിങ്കൊടിയുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മര്‍ദ്ദനം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തിരിച്ചടിച്ചതോടെ സംഘര്‍ഷമായി. സംഭവത്തില്‍ പൊലീസുകാര്‍ക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശ്രാമം ഗസ്റ്റ്ഹൗസില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ തന്നെ വഴിനീളെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് മന്ത്രിയെ ട്രാഫിക് സ്‌റ്റേഷന് മുന്നിലൂടെ പൊലീസ് മൈതാനത്ത് എത്തിച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പല വഴികളിലൂടെ മൈതാനത്തേക്ക് ഓടിക്കയറി. മന്ത്രിയുടെ അടുത്തു വരെ ഇവരെത്തുകയും ചെയ്തു.
പ്രവര്‍ത്തകരുടെ നീക്കത്തില്‍ ആദ്യം പകച്ചെങ്കിലും പിന്നീട് മൈതാനത്തേക്ക് ഇരച്ചുകയറിയ മഫ്തി പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഇവരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചെങ്കിലും ഏകദേശം അറുപതോളം പ്രവര്‍ത്തകരെ ഒരു വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതും പൊലീസിന് തലവേദനയായി. അതോടെ പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടെ ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് നിലത്തിട്ട് ചവിട്ടുന്നുണ്ടായിരുന്നു.
പൊലീസ് വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും വിശാലമായ മൈതാനത്തിന്റെ പലഭാഗത്തുനിന്നായി എത്തിയ പ്രവര്‍ത്തകരാണ് പൊലീസിനെ വട്ടംചുറ്റിച്ചത്. പിന്നീട് സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ സി.ഐമാരെയും എസ്.ഐമാരെയും ശാസിക്കുകയും ചെയ്തു. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്ന രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അസഭ്യം പറയാനും ശ്രമിച്ചു.
ഡി.ജി.പി സി. ബാലസുബ്രഹ്മണ്യം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment