മുംബൈ: മുംബൈയില്‍ കഴിഞ്ഞ ദിവസം തീപിടിച്ച് മുങ്ങിയ നാവികസേനയുടെ അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുരക്ഷകിലുണ്ടായിരുന്ന രണ്ടു സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
എന്നാല്‍ ആരുടെയൊക്കെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല.
അപകടമുണ്ടായി രണ്ടു ദിവസത്തിന് ശേഷമാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാല് മലയാളികള്‍ അടക്കം പതിനെട്ടു നാവികരായിരുന്നു സിന്ധുരക്ഷക്കില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ ഡോക്‌യാര്‍ഡില്‍ നങ്കൂരമിട്ടിരുന്ന കപ്പലിന് അര്‍ധരാത്രിയോടെ തീ പിടിക്കുകയായിരുന്നു. തീപിടുത്തത്തിന്റെയും പൊട്ടിത്തെറിയുടെയും ആഘാതത്തില്‍ വെള്ളം കയറിയ മുങ്ങിയ കപ്പല്‍ ഉയര്‍ത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ആവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ കൈവശമില്ല.
മുന്‍പ് രണ്ടു തവണ അന്തര്‍വാഹിനികളില്‍ അപകടമുണ്ടായപ്പോഴും സിംഗപ്പൂരില്‍ നിന്നുള്ള കമ്പനിയെയാണ് ഇന്ത്യ ആശ്രയിച്ചത്. എന്നാല്‍ ഈ കമ്പനികളില്‍ ഒന്നിന്റെ ഇന്ത്യന്‍ ഘടകത്തിന് അന്തര്‍വാഹിനി ഉയര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ ഇല്ലെന്നാണ് വിവരം. ഇതാണ് കപ്പല്‍ ഉയര്‍ത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ വൈകുന്നതിന് കാരണം. കപ്പലിലെ വെള്ളം പുറന്തള്ളുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ കപ്പലിലുണ്ടായിരുന്ന സൈനികരുടെ പേരുവിവരങ്ങള്‍ സേന പുറത്തുവിട്ടു. ലഫ്. കമാന്‍ഡര്‍ റാങ്കിലുള്ള മൂന്ന് ഓഫീസര്‍മാരുടെയും പതിനഞ്ചു നാവികരുടെയും പേരുവിവരങ്ങളാണ് സേന പുറത്തുവിട്ടത്. ഇവരുടെ കുടുംബാംഗങ്ങളെ അപകട വിവരമറിയിച്ചശേഷം നാവികസേന കഴിഞ്ഞ ദിവസം തന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Ship

No comments:
Post a Comment