Latest News

നയന്‍സിന് ഒരുകോടിയുടെ ഓഫര്‍

പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ നടി നയന്‍താരയ്ക്ക് ഒരു കോടി രൂപയുടെ ഓഫര്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. പല പ്രമുഖ നടീനടന്മാരും പ്രമുഖ ബ്രാന്‍ഡുകളുടെ അംബാസഡര്‍ പദവി ഏറ്റെടുക്കാറുണ്ട്.

പബ്ലിസിറ്റിക്കൊപ്പം ലഭിക്കുന്ന വമ്പന്‍ പ്രതിഫലവുമാണ് താരങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. വസ്ത്രവ്യാപാരശൃംഖലയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ നയന്‍സ് സമ്മതിക്കുകയും ചെയ്തിട്ടുണ്ടത്രേ. എന്നാല്‍ കരാറില്‍ ഒപ്പിടാന്‍ നയന്‍സ് വലിയ തിരക്കൊന്നും കാണിക്കുന്നില്ലെന്നാണു കേള്‍ക്കുന്നത്. 

രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങള്‍ മാത്രമാണു നയന്‍താര ഏറ്റെടുക്കുന്നത്. ബിക്കിനി വേഷങ്ങളും ഐറ്റം നമ്പരുകളും ഒന്നും ഇനി ചെയ്യില്ലെന്നാണു താരത്തിന്റെ തീരുമാനം.

രണ്ടാം വരവിനു ശേഷം പൊതുവേദികളിലൊന്നും അധികം പ്രത്യക്ഷപ്പെടാത്ത നയന്‍സ് സിനിമയെ മാത്രമാണിപ്പോള്‍ വലുതായി കാണുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actress, Nayan thara, Bolywood

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.