Latest News

കൊടുംഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ അബ്ദുള്‍ കരീം തുണ്ട അറസ്റ്റിലായി

ന്യൂഡല്‍ഹി: കൊടുംഭീകരനും ബോംബ് നിര്‍മാണ വിദഗ്ധനുമായ അബ്ദുള്‍ കരീം തുണ്ട അറസ്റ്റിലായി.
ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യയിലെ 20 കൊടുംഭീകരരില്‍ ഒരാളാണ് ഇയാള്‍ . നാല്‍പതിലധികം സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ്.

1996-നും 1998-നും ഇടയില്‍ ഡല്‍ഹിയിലും പാനിപ്പട്ടിലും സോനേപ്പട്ടിലും ലുധിയാനയിലും കാണ്‍പൂരിലും വാരണാസിയിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 21 പേരാണ് മരിച്ചു. 400-ലധികം പേര്‍ക്ക് പരിക്കേറ്റു.

ഉത്തര്‍പ്രദേശില്‍ ജനിച്ച ഇയാള്‍ 80-കളില്‍ പാകിസ്താനിലെത്തി ഐഎസ്‌ഐയുടെ പരിശീലനം നേടി. പിന്നീട് ബംഗ്ലാദേശിലേക്ക് കടന്ന് ലഷ്‌കറിന്റെ നേതാവ് സക്കി ഉര്‍ റഹ്മാന്‍ ലാഖ്വിയെ കണ്ടു. തുടര്‍ന്ന് വര്‍ഷങ്ങളോളം ലഷ്‌കറില്‍ പ്രവര്‍ത്തിച്ചു. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഇതിനിടെ 2003-ല്‍ പാകിസ്താനിലേക്ക് കടന്ന ഇയാള്‍ ലഷ്‌കര്‍ - ഇ - തൊയ്ബയുടെ ബോംബ് നിര്‍മാണ വിദഗ്ധനായും പ്രവര്‍ത്തിച്ചു. പിന്നീട് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പരിശീലകനായി മാറി. ജെയ്ഷ്-ഇ-മൊഹമ്മദ്, ജമാത്ത് ഉദ് ദാവാ എന്നീ ഭീകരസംഘടനകളുമായും ഇയാള്‍ക്ക് അടുത്തബന്ധമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nexalite, Abdul kareem

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.