ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ രാംലീലയിലേക്ക് ഐറ്റം നമ്പറുമായി വിശ്വസുന്ദരി ഐശ്വര്യാ റായി തിരിച്ചെത്തുന്ന വാര്‍ത്തകളായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കേട്ടത്. എന്നാല്‍ തന്റെ ചിത്രത്തില്‍ ആഷ് ഇല്ലെന്ന് സഞ്ജയ് തന്നെ വ്യക്തമാക്കിയതോടെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി.
എന്നാല്‍ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയാണ് ആഷിന് പകരം ഐറ്റം നമ്പറുകളുമായി രാംലീലയിലെത്തുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ഔദ്യോഗികമായി സഞ്ജയ് പ്രഖ്യാപിക്കണമെങ്കിലും പ്രിയങ്ക തന്നെയാണ് രാംലീല ഐറ്റം നമ്പര്‍ ചെയ്യുന്നതെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഐറ്റം സോംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് മാസം മുന്‍പ് തന്നെ ബന്‍സാലി പ്രിയങ്കയെ സമീപിച്ചിരുന്നുവെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അടുത്തയാഴ്ച ഫിലം സിറ്റിയില്‍ വെച്ചാണ് ഗാനത്തിന്റെ ചീത്രീകരണം നടക്കുന്നത്. ഐറ്റം നമ്പറില്‍ പ്രിയങ്കാ ചോപ്രയ്ക്ക് ധരിക്കേണ്ട പ്രത്യേക വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുകഴിഞ്ഞു. സിനിമാ മേഖലയിലെ പ്രമുഖ ഡിസൈനര്‍ ആയ അഞ്ജു മോഡിയാണ് ഐറ്റം ഗാനത്തിനുവേണ്ടി വസ്ത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment