കുളത്തൂപ്പുഴ: വീട്ടുമുറ്റത്തെ കൂട്ടിൽ കടന്ന് വളർത്തു മുയലിനെ വിഴുങ്ങാൻ തുടങ്ങിയ പെരുന്പാന്പിനെ വീട്ടമ്മ ചാക്കിലാക്കി. കുളത്തൂപ്പുഴ ഡിപ്പോ പുറന്പോക്ക് വീട്ടിൽ സുനിലിന്റെ ഭാര്യ രഞ്ജു ആണ് പാന്പിനെ പിടികൂടിയത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുയൽക്കൂട്ടിൽ ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയ രഞ്ജു കണ്ടത് മുയലിനെ വിഴുങ്ങുന്ന പെരുന്പാന്പിനെയാണ്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുയൽക്കൂട്ടിൽ ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയ രഞ്ജു കണ്ടത് മുയലിനെ വിഴുങ്ങുന്ന പെരുന്പാന്പിനെയാണ്.
ഇവർ ബഹളം വച്ചപ്പോഴേക്കും വീട്ടുകാരും അയൽക്കാരും എത്തിയെങ്കിലും പാന്പിനെ പിടിക്കാനായില്ല. ബഹളത്തെ തുടർന്ന പാന്പ് വിറകുപുരയിലൊളിച്ചെങ്കിലും രഞ്ജു പിന്മാറിയില്ല. ബന്ധുക്കൾ നോക്കിനിൽക്കെ ഇവർ ധൈര്യപൂർവ്വം വിറകുപുരയിൽ കടന്ന് പെരുന്പാന്പിനെ കുടുക്കി ചാക്കിലാക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment