Latest News

അതിര്‍ത്തി കടന്നൊരു സഹോദരസ്‌നേഹം

സുരക്ഷിതത്വത്തിന്റെ ബന്ധനമാണ് രക്ഷാബന്ധന്‍. പെണ്‍കുട്ടികള്‍ സഹോദരതുല്യം കരുതുന്നവരുടെ കൈയില്‍ രക്ഷാബന്ധന്‍ ചരട് കെട്ടുകയും ആരതി ഉഴിയുകയും മധുരം വിതരണം ചെയ്യുകയും ചെയ്യുന്നതുമാണ് ഉത്തരേന്ത്യയിലെ പ്രസിദ്ധമായ രക്ഷാബന്ധന്‍ ചടങ്ങ്. 

മധ്യപ്രദേശിലെ ഹാര്‍ദയില്‍ ഇത്തവണ വ്യത്യസ്തമായ ഒരു രക്ഷാബന്ധന്‍ ചടങ്ങ് നടന്നു. മധ്യപ്രദേശില്‍ താന്‍ സഹോദരതുല്യം സ്‌നേഹിക്കുന്ന യുവാവിനെ കാണാന്‍ പാകിസ്ഥാനില്‍ നിന്നാണ് ഈ ‘സഹോദരി’ എത്തിയത്.

കറാച്ചിയില്‍ താമസിക്കുന്ന 45കാരിയായ ഷാഹിദ ഖലീല്‍ ആണ് അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനുശേഷമാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള വിസ ലഭിക്കുന്നത്. ഹാര്‍ദയില്‍ താമസിക്കുന്ന ഹിന്ദു യുവാവ് പങ്കജ് ഭഫ്‌നയെ കാണുന്നതിനുവേണ്ടിയായിരുന്നു ഷാഹിദയുടെ യാത്ര. ഷാഹിദയുടെ സഹോദരന്റെ സുഹൃത്ത് ആണ് പങ്കജ് ശര്‍മ. അഞ്ച് വര്‍ഷമായി പങ്കജിനെ കാണുന്നതിനായി താന്‍ വിസയ്ക്ക് ശ്രമിക്കുന്നുവെന്ന് ഷാഹിദ പറഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍ മുന്‍പാണ് ഷാഹിദയും കുടുംബവും പാകിസ്ഥാനിലേക്ക് പോവുന്നത്. ഷാഹിദയുടെ അമ്മാവന്‍ ഹാര്‍ദയില്‍ തന്നെ സ്ഥിരതാമസം തുടര്‍ന്നു.

എന്നാല്‍ ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയിലേക്ക് വരാനായില്ല. ഇതിനിടെ പലതവണ രക്ഷാബന്ധന്‍ ദിനത്തില്‍ പങ്കജ് ഷാഹിദയെ ക്ഷണിക്കുമായിരുന്നു. ഏറെ നാള്‍ കാത്തിരുന്നത് ഇപ്പോള്‍ സഫലമായി. 46കാരനായ പങ്കജിന് രാഖി കെട്ടാനും രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുക്കാനും ഷാഹിദയ്ക്ക് കഴിഞ്ഞു. ഗണേശ ഭഗവാന്റെ വിഗ്രഹവും ഷാഹിദ പങ്കജിന് സമ്മാനമായി നല്കി. തന്റെ മകന്റെയും ഷാഹിദയുടെയും സ്‌നേഹം എല്ലാവര്‍ക്കും മാതൃകയാകട്ടെയെന്ന് പങ്കജിന്റെ അമ്മ ഇന്ദുബാല പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലും ഇത്തരത്തിലൊരു ബന്ധം ഉടലെടുക്കാനാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.