കാസര്‍കോട്: മരുസാഗര്‍ എക്സ്പ്രസ്സിലെ ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള കരാറുകാരുടെ ലൈസന്‍സ് റദ്ദുചെയ്യണമെന്ന് ദക്ഷിണ റെയില്‍വേ ശുപാര്‍ശനല്കി. സംഭവത്തെക്കുറിച്ച് വിശദമായ ആഭ്യന്തര റിപ്പോര്‍ട്ട് പാലക്കാട് ഡിവിഷന്‍ സമര്‍പ്പിച്ചു. ജയ്പുര്‍ ആസ്ഥാനമായ വടക്കു-പടിഞ്ഞാറന്‍ റെയില്‍വേയും കരാറുകാരെക്കുറിച്ച് റെയില്‍വേ ബോര്‍ഡിന് വിവരങ്ങള്‍ നല്കി.
ശനിയാഴ്ച അജ്മീറില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന മരുസാഗറിലെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് അമ്പതോളംപേരെയാണ് കാസര്‍കോട്ട് അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയത്. അജ്മീര്‍ ദര്‍ഗയില്‍ തീര്‍ഥാടനംകഴിഞ്ഞ് വരുന്നവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് കാസര്‍കോട് റെയില്‍വേ അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പാലക്കാട് ഡിവിഷന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജയ്പുരിലെ എ.ബി.സി. കാറ്ററേഴ്‌സിനാണ് മരുസാഗര്‍ എക്സ്പ്രസ്സിലെ ഭക്ഷണവിതരണച്ചുമതല. വടക്കു-പടിഞ്ഞാറന്‍ റെയില്‍വേയുടെ ജയ്പുര്‍ ഓഫീസില്‍നിന്ന് റെയില്‍വേ ബോര്‍ഡിനയച്ച റിപ്പോര്‍ട്ടില്‍ ഇവരുടെ ലൈസന്‍സ് കാലാവധി അവസാനിക്കാനിരിക്കെയാണ് സംഭവമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (ഐ.ആര്‍.സി.ടി.സി.) ഭക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന സമയത്തുള്ള കരാറുകാരായിരുന്നു ഇവര്‍. ഭക്ഷണവിതരണം റെയില്‍വേ ഏറ്റെടുത്തശേഷവും ഇവര്‍ക്ക് കരാര്‍ കാലാവധി നീട്ടിനല്കുകയായിരുന്നെന്നും വടക്കു-പടിഞ്ഞാറന്‍ റെയില്‍വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം റെയില്‍വേ ബോര്‍ഡിനാണ്.
അതിനിടെ മരുസാഗര്‍ എക്സ്പ്രസ്സില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷണ സാമ്പിളുകള്‍ റെയില്‍വേ ഉദ്യാഗസ്ഥര്‍ തിരുവനന്തപുരത്ത് പരിശോധനയ്ക്കായി നല്കി. ഇതിന്റെ പരിശോധനാ ഫലംകൂടി വന്നശേഷം ദക്ഷിണ റെയില്‍വേ അന്തിമ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് നല്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment