തളിപ്പറമ്പ്: പരിചയം നടിച്ച് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഘത്തിനിരയാക്കി. അവശനിലയിലായ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയങ്ങാടി മട്ടൂല്‍ സ്വദേശിയായ 25 കാരിയെയാണ് സാരമായ പൊള്ളലേറ്റ നിലയില്‍ പരിയാരത്ത് പ്രവേശിപ്പിച്ചത്.
ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രമോദ് എന്നയാളുമായി നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ പരിചയത്തിന്റെ പേരില്‍ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നത്രെ. തുടര്‍ന്ന് ചെറുകുന്നില്‍ വെച്ച് മറ്റ് രണ്ടുപേരും കാറില്‍ കയറി പിന്നീട് ബലമായി ഇവര്‍ യുവതിയെ മദ്യം കുടിപ്പിക്കുകയും ബലാല്‍സംഘത്തിന് വിധേയമാക്കുകയുമായിരുന്നു.

ബാധരഹിതയായ യുവതിയെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കാര്‍ബൈഡ് പൊടിയില്‍ തള്ളുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയ ശേഷം യുവതി ദേഹമാസകലം പറ്റിപ്പിടിച്ച കാര്‍ബൈഡ് പൊടിയുമായി റോഡിലേക്ക് വരികയായിരുന്നു. ഇതു കണ്ട നാട്ടുകാര്‍ പൊടി കഴുകിക്കളയാന്‍ യുവതിയോട് ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് വെള്ളം കൊണ്ട് ശരീരം കഴുകിയപ്പോള്‍ ദേഹമാസകലം പൊള്ളലേല്ക്കുകയുമായിരുന്നു.
സംഭവം പുറത്തായതോടെ തളിപ്പറമ്പ് പോലീസ് ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രമോദ്, മാട്ടൂലിലെ വിവാഹ ബ്രോക്കര്‍ രാജന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ കൂടി സംഭവത്തില്‍ പിടിയിലാകാനുണ്ട്. തളിപ്പറമ്പ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Hospital, Rape

No comments:
Post a Comment