Latest News

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ സ്ഥലം മാറ്റി

ആലപ്പുഴ: യു.പി ക്ളാസിലെ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. ജില്ലയുടെ തെക്കുകിഴക്കുള്ള ഒരു സ്കൂളിലെ അധ്യാപകനെതിരെയാണ് നടപടി. ആറും ഏഴും ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ പീഡനത്തിനിരയായെന്നാണ് ആരോപണം.

കുട്ടികൾ വീട്ടുകാരെ അറിയിച്ചതനുസരിച്ച് രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് പരാതി നൽകി. എന്നാൽ അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകാൻ മാനേജ്മെന്റ് തയ്യാറായില്ല. പകരം മാനേജ്മെന്റിന് കീഴിലുള്ള മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. മാനേജ്മെന്റ് നടപടിക്കെതിരെ അധ്യാപകർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇതേ അധ്യാപകൻ മുമ്പും ആരോപണ വിധേയനായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alapuzha, Rape, school students

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.