Latest News

സല്ലുവിനോട് സുല്ലിട്ട് കത്രീന; പത്തില്‍ നമ്മുടെ നിത്യാ മേനോനും

ന്യുഡല്‍ഹി: യുവാക്കളുടെ ഹരമായ ബോളിവുഡ് താരം കത്രീനാ കൈഫിന് തിരിച്ചടി. മുന്‍ കാമുകനും 'ഡബാങ്' ഹീറോയുമായ സാക്ഷാല്‍ സല്‍മാന്‍ ഖാനാണ് കത്രീനയെ അട്ടിമറിച്ചത്. മത്സരത്തിലൊന്നുമായിരുന്നില്ല ഈ അട്ടിമറി. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റിലാണ് സല്ലുവിന്റെ വന്‍ മുന്നേറ്റം. ഈ വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസ കണക്കെടുപ്പിലാണ് ബോളിവുഡിന്റെ 'മസില്‍മാന്‍' സല്‍മാന്‍ ഒന്നാമനായത്.

ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെയും ഗായകരെയും മറ്റു സെലിബ്രിറ്റികളെയും പിന്തള്ളിയാണ് സല്ലു ഇന്ത്യക്കാരുടെ ഹോട്ട് സെര്‍ച്ചായത്. സല്ലുവിനും കത്രീനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബോളിവുഡ് ഹാര്‍ട്ട്‌ത്രോബ് രണ്‍ബീര്‍ കപുര്‍, മോഡലും സെലിബ്രിറ്റിയുമായ കിം കാര്‍ഡാഷിയന്‍, നടി അനുഷ്‌ക, പ്രിയാമണി, അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ടെയിലര്‍ സ്വിഫ്റ്റ്, നടി കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ആദ്യ ഒമ്പതു സ്ഥാനങ്ങളില്‍.

മലയാളികളുടെ പ്രിയപ്പെട്ട നടി നിത്യാ മേനോനാണ് പത്താം സ്ഥാനത്ത്. അടുത്തിടെയുണ്ടായ വിമാന യാത്രാ വിവാദമാണ് നിത്യയെ സെര്‍ച്ചില്‍ ആദ്യ പത്തില്‍ എത്തിച്ചത്. ചെന്നൈ എക്‌സ്പ്രസിലെ ഐറ്റം ഡാന്‍സാണ് പ്രിയാമണിക്ക് സെര്‍ച്ചില്‍ ഏഴാം സ്ഥാനം നേടിക്കൊടുത്തത്. പ്രസവത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ് ബ്രിട്ടീഷ് സെലിബ്രിറ്റി മോഡല്‍ കിം കാര്‍ഡാഷ്യനെ നെറ്റിന്റെ പ്രിയങ്കരിയാക്കിയത്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Google serch, sallu, Nithya Menon

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.