ഷാര്‍ജ: സ്വര്‍ണ്ണ വ്യാപാരിയായ മാതാവിന്റെ അഞ്ച് കോടി രൂപ വില വരുന്ന 20 കിലോ സ്വര്‍ണ്ണം മോഷ്ടിച്ച് കാമുകന്റെ കൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്ത്യക്കാരിയേയും പാകിസ്താനിയേയും ഷാര്‍ജ പോലിസ് പിടികൂടി. വിവാഹ ജീവിതം നയിക്കാന്‍ വേണ്ടി യു.എ.ഇ. യില്‍ നിന്നും പുറത്ത് പോകാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്.
സ്വര്‍ണ്ണം മകളെ ഏല്‍പ്പിച്ച് വീട്ടില്‍ കൊണ്ട് പോയി സൂക്ഷിക്കാന്‍ ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ വെച്ച് ടാക്‌സിയില്‍ കയറ്റി വിട്ടതായിരുന്നു മാതാവ്. പിന്നീട് ടാക്‌സി ഡ്രൈവര്‍ സ്വര്‍ണ്ണവുമായി തട്ടിക്കൊണ്ട് പോയെന്ന് ഫോണ്‍ ചെയ്ത മകളുടെ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആകുകയായിരുന്നു. തുടര്‍ന്ന് മാതാവ് പോലിസില്‍ വിവരം അറിയിക്കുകയും പ്രത്യേക ടീമിനെ നിയോഗിക്കുയുമായിരുന്നു.
സ്വര്‍ണ്ണം പാക്കിസ്താനി കാമുകനെ ഏല്‍പ്പിച്ച് ഇരുവരും വിമാനത്താവളം വഴി രാജ്യം വിടാന്‍ ശ്രമിക്കുമ്പോള്‍ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ നിയമ നടപടിക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment