ദുബൈ: മൂന്നു വര്‍ഷം മുമ്പ് ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവാവിനുവേണ്ടി കുടുംബത്തിന്‍െറയും കൂട്ടുകാരുടെയും അന്വേഷണം ഇനിയും സഫലമായില്ല. 2010ലെ റമദാന് 27ന് ഷാര്‍ജ അല്‍നഹ്ദയിലെ താമസ സ്ഥലത്തുനിന്ന് പുറത്തുപോയ കാസര്‍ക്കോട് സ്വദേശി മജീദ് (21) പിന്നീട് കുടുംബത്തിന് നല്‍കിയത് തീരാക്കണ്ണീരാണ്.
പൊന്നുമോനെ താനാണല്ലോ നിര്‍ബന്ധിച്ച് ഗള്ഫിലയച്ചതെന്ന മാതാവ് ആയിഷയുടെ സങ്കടം തോരാതെ പെയ്തുകൊണ്ടിരിക്കുകയാണെന്ന് മജീദിന്‍െറ ജ്യേഷ്ഠന് ബാദുഷ പറഞ്ഞു.
പിതാവ് മുള്ളിയേടുക്ക സീതിക്കുഞ്ഞ് മകനെ കാണാതായതുമുതല്‍ മാനസ്സിക നില തെറ്റിയ അവസ്ഥയിലാണ്. ഇവരുടെ ആറു മക്കളില്‍ നാലാമത്തെയാളാണ് മജീദ്.
പിതാവ് മുള്ളിയേടുക്ക സീതിക്കുഞ്ഞ് മകനെ കാണാതായതുമുതല്‍ മാനസ്സിക നില തെറ്റിയ അവസ്ഥയിലാണ്. ഇവരുടെ ആറു മക്കളില്‍ നാലാമത്തെയാളാണ് മജീദ്.
ഗള്‍ഫിലേക്ക് വരാന്‍ താല്പര്യമുണ്ടായിരുന്നില്ലെങ്കിലും മൂത്ത പെങ്ങളുടെ വിവാഹത്തെതുടര്ന്ന കടക്കെണിയിലായ കുടുംബത്തെ കരകയറ്റാനാണ് വിസക്ക് 50,000 രൂപ നല്കി ഷാര്‍ജയിലെത്തിയത്. ഷാര്‍ജയില്‍ തന്നെയുള്ള ബാദുഷ വഴിയാണ് വിസ സംഘടിപ്പിച്ചത്. മജീദിനെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാക്കി ബാദുഷ നാട്ടില്‍പോയി ഒരുമാസം കഴിഞ്ഞപ്പോഴാണ് നോമ്പുകാലത്ത് മജീദിനെ കാണാതായത്.
മുറിയില്‍ നിന്ന് വൈകിട്ട് ഇറങ്ങിപ്പോയ മജീദിനെ രാത്രി 10 മണിയായിട്ടും കാണാതായതോടെ സുഹൃത്ത് ശിഹാബ് മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫായിരുന്നു.
കഴിഞ്ഞമൂന്നു വര്‍ഷമായ മജീദിനെ തിരയാന്‍ ഇനി ഇടം ബാക്കിയില്ല.
മജീദിന്‍െറ ചിത്രം ഷാര്‍ജയിലെ മിക്ക സൂപ്പര്മാര്ക്കററുകളിലും പതിച്ചു. പൊലീസ് പിടികൂടിയെന്ന സംശയത്തില്‍ സ്റ്റേഷനുകളിലും ജയിലിലുമെല്ലാം അന്വേഷിച്ചു. ആശുപത്രി മോര്‍ച്ചറികളും പരിശോധിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല.

സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ പാര്‍ട് ടൈമായി ജോലിക്ക് പോകാറുണ്ടായിരുന്നുവെന്ന് ശിഹാബ് പറഞ്ഞു. മജീദ് സ്ഥിരമായി പോകുന്ന സ്ഥലങ്ങളില്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കെിലും ഫലമുണ്ടായില്ല. ഈ അന്വേഷണത്തിന് വേണ്ടി മാത്രമായി ബാദുഷ വീണ്ടും ഷാര്ജയിലെത്തിയിരിക്കുകയാണ്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment