Latest News

വാട്ട്സ് അപ്പും ഫേസ്ബുക്കും വിവാഹ മോചനത്തോത് വര്‍ധിപ്പിക്കുന്നു

ദോഹ: വാട്ട്സ് അപ്പും ഫേസ്ബുക്കും വിവാഹമോചനത്തോത് വര്‍ദ്ധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരു വിവാഹമോചന കേസ് പരിഗണിച്ച ശേഷമാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വാട്ട്സപ്പും ഫേസ്ബുക്കും അതിലൂടെയുള്ള അതിരുകളില്ലാത്ത ബന്ധങ്ങളുമാണ് ദമ്പതികള്‍ക്കിടയില്‍ സ്വരചേര്‍ച്ചയില്ലായ്മയിലേക്ക് നയിക്കുന്നത്. ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പലപ്പോഴും മുഴുസമയ ചാറ്റിങ്ങില്‍ മുഴുകുന്നവര്‍ ജീവിതപങ്കാളിക്ക് അല്‍പ്പം സമയം നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തുമ്പോഴാണ് വിവാഹമോചനം സംഭവിക്കുന്നത്. പൊതുജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഇത്തരം സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിച്ചിക്കുന്നു. പലരുടെയും ജീവിത അനുഭവങ്ങള്‍ ഉദ്ദരിച്ച് ഈ മേഖലയില്‍ പഠനം നടത്തിയവര്‍ പറയുന്നു.

ഇത്തരം വിവാഹമോചന സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ കൂടുതലും അടുത്തകാലത്ത് വിവാഹം കഴിച്ചവരാണെന്നും 20-30 വയസിനിടയില്‍ പ്രായമുള്ളവരാണെന്നും കോടതിയിലെ കേസുകള്‍ സൂചിപ്പിക്കുന്നു. 2012ല്‍ കുടുംബ, അനന്തരാവകാശ, മൈനര്‍ കോടതിയില്‍ 5,351 കേസുകള്‍ വന്നതായി സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. ലോകാവസാനം അടുത്തിരിക്കുന്നു

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.