Latest News

പെൺമക്കളെ കഴുത്തറുത്തു കൊന്ന പ്രതിയെ വ്യാഴാഴ്ച തൂക്കിലേറ്റും

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അഞ്ച് പെൺമക്കളെ കഴുത്തറുത്തു കൊന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന മംഗൾലാൽ ബരേലയെ വ്യാഴാഴ്ച തൂക്കിലേറ്റും. പ്രതിയെ തടവിൽ പാർപ്പിച്ചിരിക്കുന്ന ജബൽപൂരിലെ സെൻട്രൽ ജയിലിൽ വ്യാഴാഴ്ച വെളുപ്പിനാണ് വധശിക്ഷ നടപ്പാക്കുന്നത്. പാക് ഭീകരവാദി അജ്മൽ കസബിനെ തൂക്കിലേറ്റിയ ആരാച്ചാർ തന്നെയാകും മംഗൾലാലിനെയും തൂക്കിലേറ്റുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2010ലാണ് തന്രെ രണ്ട് ഭാര്യമാരുമായുള്ള സ്വത്തു തർക്കത്തെത്തുടർന്ന് മംഗൾലാൽ അഞ്ച് പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

വധശിക്ഷ ജീവപര്യന്തമാക്കണമെന്ന മംഗൾലാലിന്രെ ഹർജി മദ്ധ്യപ്രദേശ് ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. തുടർന്ന് രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജിയും തള്ളപ്പെട്ടു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.