Latest News

ഭീഷണിക്കത്തുമായി പി.ഡി.പിക്ക് ബന്ധമില്ല: മഅദനി

പാലക്കാട്: കോയമ്പത്തൂരിലെ വിവിധ സംഘടനാനേതാക്കളെ വധിക്കുമെന്ന ഭീഷണിക്കത്തുമായി പി.ഡി.പിക്ക് ബന്ധമില്ലെന്ന് ചെയർമാൻ അബ്ദുൾനാസർ മഅദനി അറിയിച്ചു. ജയിലിൽ തന്നെ സന്ദർശിച്ച അഡ്വ. വി. നന്ദകുമാർ വശം നൽകിയ വിശദീകരണ കത്തിലാണ്നി മഅദനി  ഇക്കാര്യം അറിയിച്ചത്.

കത്ത് മഅദനിയെ കാണിച്ചു. ലെറ്റർഹെഡ് വ്യാജമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കത്തിലെ ചിഹ്നം പാർട്ടിയുടേതല്ല. പി.ഡി.പി ഒരിക്കൽപോലും രാഷ്ട്രീയ എതിരാളികളെ വധിക്കാൻ ശ്രമിച്ചിട്ടില്ല. വിശുദ്ധ റംസാൻകാലത്ത് മതസൗഹാർദ്ദം തകർക്കാനും കുഴപ്പമുണ്ടാക്കാനുമുള്ള ശ്രമങ്ങളിൽ വഞ്ചിതരാകരുതെന്ന് അഭ്യർത്ഥിച്ചുള്ള മഅദനിയുടെ കത്ത് നന്ദകുമാർ വിതരണംചെയ്​തു.

പാലക്കാട് നിന്ന് കോയമ്പത്തൂരിലെ ബി.ജെ.പി ഓഫീസിലേക്കയച്ച കത്തിലായിരുന്നു വധഭീഷണി. സേലത്ത് ഒരു ബി.ജെ.പി നേതാവ് വധിക്കപ്പെട്ടതിനെ തുടർന്ന് സംഘർഷം ലഘൂകരിക്കാൻ വിവിധ രാഷ്ട്രീയപാർട്ടികളും സമുദായനേതാക്കളും പരിശ്രമിക്കുന്നതിനിടെയാണ് ഈ കത്ത് ലഭിച്ചത്. കോയമ്പത്തൂരിലെ 130 മഹല്ലുകളുടെ ചെയർമാൻ ബഷീർ അഹമ്മദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.