Latest News

പകര്‍ചവ്യാധി നിയന്ത്രണ ശുചിത്വ കൂട്ടായ്മയ്ക്ക് ജില്ലയില്‍ തുടക്കമായി

ഉദുമ: പകര്‍ചവ്യാധി നിയന്ത്രണ ശുചിത്വ കൂട്ടായ്മയ്ക്ക് ജില്ലയില്‍ തുടക്കമായി. ഗ്രീന്‍ കാസര്‍കോട് എന്ന പേരില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ എം എല്‍ എമാരുടെ നേതൃത്വത്തിലാണ് ശുചിത്വ കൂട്ടായ്മ നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, വ്യാപാരി വ്യവസായികള്‍, ട്രൈഡ് യൂണിയന്‍ സംഘടനകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, കലാലയങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവ കൈക്കോര്‍ത്താണ് ശുചിത്വ യഞ്ജം ജില്ലയില്‍ നടത്തുന്നത്.

 ഉദുമ നിയോജക മണ്ഡലതല ഉദ്ഘാടനം പാലക്കുന്നില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി അദ്ധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ വെങ്കിടേഷ് പതി മുഖ്യാതിഥി ആയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള, പഞ്ചായത്തംഗം സീനത്ത് സെമീര്‍, കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ ഗീത ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍ സ്വാഗതവും, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 

പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പാലക്കുന്നില്‍ നടന്ന ശുചീകരണ യഞ്ജത്തില്‍ സംബന്ധിച്ചു.
കാസര്‍കോട് പഴയ ബസ്റ്റാന്റ് പരിസരത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ നേതൃത്വം നല്‍കി.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udma

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.