ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം കത്തി. തൂക്കു വിളക്കില്‍നിന്ന് തീ പടര്‍ന്നാണ് തീപിടിച്ചതെന്ന് കരുതുന്നു. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം ക്ഷേത്ര നടയടച്ച് ഭാരവാഹികള്‍ പോയതായിരുന്നു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വയനാട്ടുകുലവന്‍, വലിയ തമ്പുരാട്ടി, കാരണവര്‍, നാടന്‍പുലി, തണ്ടന്‍പുലി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന തെയ്യങ്ങള്‍.
പരിസരവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അസി. ഫയര്‍ ഓഫീസര്‍ ടി.വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അഗ്‌നിശമനസേന എത്തിയിരുന്നു. ഇടവഴിയായതുകാരണം വാഹനത്തിന് ക്ഷേത്രത്തിനുസമീപം എത്താനായില്ല. ചക്കരക്കല്ല് എസ്.ഐ. രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment