മംഗലാപുരം: കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിച്ച സയനൈഡ് കേസിലെ പ്രതി കേസ് സ്വയം വാദിക്കാന്‍ തയ്യാറെടുക്കുന്നു. പല ഘട്ടങ്ങളിലായി 20 യുവതികളെ സയനൈഡ് നല്കി കൊന്നുവെന്ന കേസിലെ പ്രതി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാര്‍ ആണ് തനിക്കെതിരായ കേസ് സ്വയം വാദിക്കാന്‍ അനുമതി തേടിയത്. അതിവേഗ കോടതി കൈകാര്യം ചെയ്തുകൊണ്ടിരുന്ന കേസ് ജഡ്ജിയുടെ മരണത്തോടെ മാസങ്ങളായി മരവിച്ച അവസ്ഥയിലായിരുന്നു. ഈ കേസ് നാലാം അഡീഷണല്‍ കോടതിയില്‍ അടുത്തദിവസം വാദം തുടങ്ങാനിരിക്കുകയാണ്.
കായികാധ്യാപകനായിരുന്ന മോഹന്‍കുമാര്‍ 2005 മുതല്‍ 2009വരെയുള്ള കാലത്ത് ഇരുപതു യുവതികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്കി കൊന്നുവെന്നാണ് കേസ്. കാസര്‍കോട്, ഷിമോഗ, മൈസൂര്‍, ഹാസന്‍, ബാംഗ്ലൂര്‍, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലെ യുവതികളാണ് കൊല്ലപ്പെട്ടത്. യുവതികളെ വിവാഹവാഗ്ദാനം നല്കി ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടശേഷം സയനൈഡ് നല്കി കൊന്ന് പണവും ആഭരണവുമായി മുങ്ങുകയാണ് ചെയ്തിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗര്‍ഭനിരോധന ഗുളികയാണെന്നു പറഞ്ഞാണ് യുവതികളെക്കൊണ്ട് സയനൈഡ് കഴിപ്പിച്ചിരുന്നത്.
കാസര്‍കോട്ടുള്ള അഞ്ചും ബണ്ട്വാളിലെ നാലും സുള്ള്യയിലെ രണ്ടും പുത്തൂരിലെ മൂന്നും യുവതികളെ ഇത്തരത്തില്‍ പ്രതി കൊന്നിട്ടുണ്ട്. ഇവരില്‍ പത്തുപേര്‍ കൊല്ലപ്പെട്ടത് മൈസൂരിലും മൂന്നുപേര്‍ മടിക്കേരിയിലും രണ്ടു പേര്‍ ഹാസനിലുംവെച്ചാണ്. ഇയാളുടെ പേരിലുള്ള ആറു കേസുകളില്‍ അന്വേഷണം അവസാനിച്ചിട്ടില്ല. ഹൈക്കോടതിയിലുള്ള ചില കേസുകള്‍കൂടി ജില്ലാ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.
നാലുവര്‍ഷം മുമ്പാണ് മോഹന്‍കുമാര്‍ അറസ്റ്റിലായത്. ഇതിനിടയില്‍ നിയമപുസ്തകങ്ങള്‍ സംഘടിപ്പിച്ച് വായിക്കുകയായിരുന്നു ഇയാളുടെ പ്രധാന പണിയെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് കേസ് സ്വയം വാദിക്കാമെന്ന നിലപാടിലെത്തിയതെന്നാണ് പോലീസ് കരുതുന്നത്. കേസ് പരിഗണിക്കാന്‍ വൈകിയത് ഇയാള്‍ക്ക് തയ്യാറെടുപ്പിനു വേണ്ടത്ര സമയവും നല്കി. എന്നാലും മോഹന്‍കുമാറിന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനാവുമെന്ന ഉറപ്പുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചെബ്ബയ്യ ബ്യാരി പറഞ്ഞു. മോഹന്‍കുമാര്‍ ശിക്ഷിക്കപ്പെടേണ്ടത് നിയമവാഴ്ചയുടെ അന്തസ്സിന് അത്യാവശ്യമാണെന്ന് കൊല്ലപ്പെട്ട ഒരു യുവതിയുടെ സഹോദരനായ കിഷോര്‍കുമാര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment