തളിപ്പറമ്പ: തീവണ്ടിയില്‍ പരിചയപ്പെട്ട യുവതിയെ ഫോണില്‍ നിരന്തരം ശല്യം ചെയ്യുകയും ഇവരുടെ ഫോട്ടോയടങ്ങിയ സി.ഡി പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അന്വേഷണ ഉദ്യോഗസ്ഥ
നായ തളിപ്പറമ്പ സി.ഐ: എ.വി.ജോണിന്റെ മുമ്പില്‍ ഹാജരായി. മണല്‍ കൂത്താളികാവിനടുത്തെ കളരിക്കല്‍ വിവേക് (28) ആണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശ
പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഒരു തീവണ്ടിയാത്രക്കിടയിലാണ് ചെറുതാഴത്തെ യുവതിയെ പരിചയപ്പെടുന്നത്.

സഹോദരിക്ക് ബി.എഡിന് അഡ്മിഷന്‍ വേണമെന്നും അതിനെ കുറിച്ച് അറിയാനുണ്ടെന്നും പറഞ്ഞ യുവാവ് ഇവരുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി. തുടര്‍ന്ന് പലതവണ വിളിച്ചു. ആദ്യം ഒരു സുഹൃത്തിനെ പോലെ പെരുമാറിയ യുവാവ് പിന്നീട് അശ്ലീലം പറയാന്‍ തുടങ്ങിയതോടെ അധ്യാപിക ഫോണ്‍ എടുക്കാതെയായി. ഇതേ തുടര്‍ന്നാണ് മൊബൈലില്‍ പകര്‍ത്തിയ അധ്യാപികയുടെ ഫോട്ടോയടങ്ങിയ സി.ഡി ഇവരുടെ വീടിന്റെ മുറ്റത്തും അയല്‍വാസികളുടെ മുറ്റത്തും നിക്ഷേപിച്ചത്. ആത്മഹത്യയുടെ വക്കിലെത്തിയ അധ്യാപിക ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറയുകയും കഴിഞ്ഞ 16ന് പരിയാരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിവേക് ഒളിവില്‍ പോവുകയായിരുന്നു. വെള്ളിയാഴ്ച അഭിഭാഷകന്‍ മുഖേന പയ്യന്നൂര്‍ കോടതിയില്‍ ഹാജരായ വിവേകിന് ഉടന്‍ ജാമ്യം നല്‍കുകയും തുടര്‍ന്ന് ചോദ്യം ചെയ്യാനായി വൈകീട്ട് രണ്ട് മുതല്‍ നാല് മണിവരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ ഉത്തവിടുകയുമായിരുന്നു. ഭര്‍തൃമതിയും അധ്യാപികയുമായ യുവതിയെ ഒന്നര
വര്‍ഷം നിരന്തരം ശല്യം ചെയ്യുകയും ആത്മഹത്യയുടെ വക്കിലെത്തിക്കുകയും ചെയ്ത യുവാവിന് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതിനെതിരെ വിവിധ മഹിളാ സംഘടനകള്‍ രംഗത്ത് വന്നിട്ടു രംഗത്ത്
സാധാരണ ഇത്തരം കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കോടതി തേടാറുണ്ടെങ്കിലും
ഈ കേസില്‍ പോലീസിന്റെ റിപ്പോര്‍ട്ട് പോലും കോടതി ആവശ്യപ്പെട്ടിട്ടില്ല.
സാധാരണ ഇത്തരം കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കോടതി തേടാറുണ്ടെങ്കിലും
ഈ കേസില്‍ പോലീസിന്റെ റിപ്പോര്‍ട്ട് പോലും കോടതി ആവശ്യപ്പെട്ടിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Train
No comments:
Post a Comment