കാഞ്ഞങ്ങാട്: ഗാര്‍ഡര്‍ വളപ്പിലെ പതിനേഴുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതിയുടെ കൂട്ടാളിയായ യുവാവ് പോലീസ് പിടിയിലായി. ബല്ലാ കടപ്പുറത്തെ സഫീറിനെ(23)യാണ് ഹൊസ്ദുര്‍ഗ് സിഐ, ബാബു പെരിങ്ങോത്ത് ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
സഫീറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് (ഒന്ന്) കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു. ഗാര്‍ഡര്‍ വളപ്പിലെ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസില്‍ പ്രതിയായ ലത്തീഫ് തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ലത്തീഫിന് സഹായം നല്‍കിയത് സഫീറാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലത്തീഫിന് പുറമെ സഫീറിനെയും കേസില്‍ പ്രതിചേര്‍ക്കുകയാണുണ്ടായത്. ബല്ലാ കടപ്പുറത്ത് ഉണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ പ്രതികൂടിയാണ് സഫീര്‍.
ആഗസ്ത് 15ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി സഹോദരിയോടൊപ്പം കിടന്നുറങ്ങിയിരുന്ന പെണ്‍കുട്ടിയെ പിറ്റേ ദിവസം കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ തിരോധാനത്തിനു പിന്നില്‍ ലത്തീഫാണെന്ന് വ്യക്തമായത്.
പെണ്‍കുട്ടി താമസിക്കുന്ന ഗാര്‍ഡര്‍ വളപ്പിലെ വീടിനു സമീപത്താണ് ലത്തീഫ് താമസിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയും ലത്തീഫും എവിടെയുണ്ടെന്നതു സംബന്ധിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.
അതേ സമയം പെണ്‍കുട്ടിയെ തനിക്ക് വിവാഹം ചെയ്തു തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ലത്തീഫ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മറ്റൊരു കേസു കൂടി ലത്തീഫിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment