ഉദുമ: സഹോദരങ്ങളുടെ ഫോട്ടോ പതിച്ച് വ്യാജ പാസ് പോര്‍ട്ടിന് അപേക്ഷ നല്‍കിയ രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. കീഴൂര്‍ സര്‍ഫുന്നീസ മന്‍സിലിലെ അബ്ദുള്‍ മനാഫ് (32), ഉദുമ തച്ചറക്കുന്നിലെ യൂസഫ് (39) എന്നിവര്‍ക്കെതിരെയാണ് സ്‌പെഷല്‍ബ്രാഞ്ച് നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
2012 ജൂലായ് 23ന് സഹോദരന്റെ ഫോട്ടോ പതിച്ച രേഖകളുമായി തന്റെ പേരില്‍ അബ്ദുള്‍ മനാഫ് കോഴിക്കോട്ടെ പാസ് പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേ മാസത്തില്‍ തന്നെ യൂസഫ് മരണപ്പെട്ട ജേഷ്ഠന്റെ ഫോട്ടോ പതിച്ച് തന്റെ പേരില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി. പാസ്‌പോര്‍ട്ട് ഓഫീസില്‍ നടത്തിയ വിശദമായ പരിശോധനയിലും അന്വേഷണത്തിലും അബ്ദുള്‍ മനാഫും യൂസഫും സഹോദരങ്ങളുടെ ഫോട്ടോകള്‍ പതിച്ച് ആള്‍മാറാട്ടത്തിലൂടെയാണ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയതെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് രണ്ടുപേര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായി പാസ്‌പോര്‍ട്ട് അധികൃതര്‍ കാസര്‍കോട് സ്‌പെഷല്‍ബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫിനും യൂസഫിനുമെതിരെ കേസെടുക്കാന്‍ ബേക്കല്‍ പോ ലീസിന് സ്‌പെഷല്‍ബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ അബ്ദുള്‍ മനാഫ് ഒളിവില്‍ പോയിരിക്കുകയാണ്. മനാഫിനെ തേടി പോലീസ് കീഴൂരിലെ വീട്ടിലെത്തിയെങ്കിലും യുവാവ് ഇവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചത്. യൂസഫ് ഗള്‍ഫിലേക്ക് കടന്നതായി സൂചനയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Passport


No comments:
Post a Comment