Latest News

കാസര്‍കോട് ചൗക്കിയില്‍ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ വീണ്ടും കല്ലേറ്

കാസര്‍കോട്: തുടര്‍ചയായ രണ്ടാം ദിവസവും ചൗക്കിയില്‍ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ കല്ലേറ്. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. മൂന്ന് മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെയുള്ള ഏഴാമത്തെ ആക്രമണമാണ്.

ബുധനാഴ്ച രാത്രി 8.30ന് ചൗക്കിയില്‍വെച്ചുണ്ടായ കല്ലേറില്‍ പുത്തന്‍ കെ.എസ്.ആര്‍.ടി.സി. ബസാണ് തകര്‍ക്കപ്പെട്ടത്. കാസര്‍കോട് നിന്നും രാത്രി മംഗലാപുരത്തേക്ക് പോയ പുത്തന്‍ കെ.എസ്.ആര്‍.ടി.സി. ബസിന് നേരെയാണ് കല്ലേറുണ്ടായത്.

വ്യാഴാഴ്ചയും രാത്രി 8.30 മണിയോടെ ഇതേസ്ഥലത്ത് വെച്ചാണ് മറ്റൊരു കെ.എസ്.ആര്‍.ടി.സി. ബസ് കൂടി എറിഞ്ഞുതകര്‍ത്തത്. കഴിഞ്ഞദിവസമുണ്ടായ കല്ലേറില്‍ ബസ് ഡ്രൈവറ് കെ.എം. ഷിബുവിന് (35) പരിക്കേറ്റിരുന്നു. ബസ് ഡ്രൈവര്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, KSRTC Bus, Chauki

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.