ഇരിങ്ങാലക്കുട: ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. കാരുമാത്ര വെളുത്തേരി സാജിതയുടെ പരാതിയില്‍ ഭര്‍ത്താവ് നെടുങ്കാണം കിഴക്കുംതല നസീറി(38)നെയാണ് ഇരിങ്ങാലക്കുട എസ്ഐ പി.ആര്. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്.
2010ലാണ് കേസിനാസ്പദമായ സംഭവം. സൗന്ദര്യവും സ്ത്രീധനവും പോരെന്നുപറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് അറസ്റ്റിലായ പ്രതി ജാമ്യമെടുത്ത് മുങ്ങി തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി നസീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നസീര്‍ ചാലക്കുടിയിലുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. നസീറിനെ റബ്ബര്‍ ഷീറ്റ് മോഷണത്തിന് മുമ്പ് പോലീസ് പിടികൂടിയിരുന്നു. ഈ കേസ്സില്‍ ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസുകാരായ റോയ് പൗലോസ്, കെ.ജെ. ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eringalakuda, Police, Arrested

No comments:
Post a Comment