Latest News

ഈന്തപഴ പാക്കറ്റുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

കാസര്‍കോട്: ജില്ലയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍ പരിശോധനകളില്‍ അളവ് തൂക്ക നിയമം ലംഘിച്ചവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് ആറ് കേസ് രജിസ്റ്റര്‍ ചെയ്തു. അളവ് തൂക്കം പായ്‌ക്കേജ് നിയമം ലംഘിച്ചവര്‍ക്കെതിരെയും പായ്‌ക്കേജ് രജിസ്ട്രഷന്‍ നടത്താത്തവര്‍ക്കെതിരെയുമാണ് കേസ് എടുത്തത്.

റംസാന്‍ പ്രമാണിച്ച് കടകളില്‍ വില്‍ക്കുന്ന ഈന്തപ്പഴപ്പായ്ക്കറ്റുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കിലോയ്ക്ക് നൂറ് രൂപ മുതല്‍ ആയിരം രൂപ വരെ വിലയുളള ഈന്തപ്പഴം പായ്ക്കറ്റുകള്‍ വിപണിയില്‍ ഉണ്ട്. ഇത്തരം പായ്ക്കറ്റുകള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നു. പൊതുജനങ്ങള്‍ പായ്ക്കറ്റുകളില്‍ അടക്കം ചെയ്തസാധനങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ പായ്ക്ക് ചെയ്ത ആളിന്റെ പാര്‍ണ്ണമായ മേല്‍ വിലാസം, ഉള്‍ക്കൊളളിച്ചിട്ടുളള തൂക്കം, അളവ് പരമാവധി ചില്ലറ വില്പന വില, പായ്ക്ക് ചെയ്ത തീയ്യതി, പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കുവാനുളള കസ്റ്റമര്‍കെയര്‍ നമ്പര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

ജില്ലയില്‍ ഉല്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍പനക്കായി വിപണിയില്‍ എത്തിക്കുന്നവര്‍ ലീഗല്‍ മെട്രോളജി വകുപ്പ് പാക്കേജ്ഡ് കമ്മോഡിറ്റിസ് റൂള്‍സ് പ്രകാരമുളള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിക്കണമന്ന് അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.