Latest News

50 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍:: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 51 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

എയര്‍ഇന്ത്യ എക്‌സ്​പ്രസ്സിന്റെ ഐ.എക്‌സ് 344 ബി ദുബായ്- കോഴിക്കോട് വിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.10ന് എത്തിയ കാസര്‍ക്കോട് സ്വദേശികളായ ഇബ്രാഹീം ഖലീല്‍, നൗഷാദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്

ഒരുയാത്രക്കാരനില്‍നിന്ന് 800 ഗ്രാമും മറ്റൊരാളില്‍ നിന്ന് 950 ഗ്രാമുമാണ് പിടികൂടിയത്. സ്വര്‍ണം ചെയിനുകളുടെ രൂപത്തിലാക്കി അരയില്‍ ചുറ്റിയ നിലയിലായിരുന്നു.

ഡിക്ലറേഷന്‍ നല്‍കാതെ കസ്റ്റംസ് ഹാളിന് പുറത്തുകടക്കാന്‍ ശ്രമിച്ച ഇവരെ കവാടത്തില്‍വെച്ചാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അരയില്‍ ചുറ്റിക്കെട്ടി ഒളിപ്പിച്ചുവെച്ച നിലയില്‍ സ്വര്‍ണം കണ്ടെടുത്തത്.
ഒരേ ജ്വല്ലറിയുടെ കാരിയര്‍മാരാണ് ഇരുവരുമെന്ന് കരുതുന്നു.മൂന്ന്മാസം മുമ്പ് വിസിറ്റിങ് വിസയിലാണ് ഇവര്‍ ഗള്‍ഫിലേക്ക് പോയത്.

സ്വര്‍ണക്കടത്തിന് മാത്രമായാണ് ഇതെന്ന് കരുതുന്നു. കാസര്‍കോട്, കണ്ണൂര്‍ മേഖലകളില്‍ ബ്രാഞ്ചുകളുള്ള ഒരു ജ്വല്ലറിക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് കരുതുന്നു. 2012 നവംബറിന് ശേഷം 22 കിലോയിലധികം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്.

കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണം ഇറക്കുമതി നിയന്ത്രിക്കാന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചതാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.