Latest News

കാസര്‍കോടിന്റെ സ്വന്തം ക്യാപ്റ്റനെ രാഷ്ട്രപതി ആദരിക്കും

കാസര്‍കോട്: സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ സാമൂഹ്യ നന്മക്കായി പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തിനതീതമായി ഏവരുടെയും ആദരവ് പിടിച്ചു പറ്റിയ കാസര്‍കോടിന്റെ സ്വന്തം ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ ആഗസ്ത് ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ ഇന്ത്യന്‍ പ്രസിഡണ്ട് പ്രണവ് മുഖര്‍ജി ആദരിക്കും.

ജനനംകൊണ്ട് കണ്ണൂര്‍ക്കാരനാണെങ്കിലും തന്റെ പ്രവര്‍ത്തന മേഖലയ്ക്ക് കാസര്‍കോടാണ് അദ്ദേഹം തെരഞ്ഞടുത്തത്.സ്‌കൂള്‍ പഠനകാലത്ത് ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിലും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.ഗോവ വിമോചന സമിതി വളന്റിയര്‍ ടീമീല്‍ അംഗമായിരുന്നു.1957 ആഗസ്ത് 15 ന് ഗോവ അതിര്‍ത്തിയില്‍വെച്ച് അറസ്റ്റു ചെയ്യപ്പെട്ട് മുന്നുമാസത്തോളം ഗോവയിലെ മാപ്പൂസ ജയിലില്‍ കൊടിയ പീഢനങ്ങള്‍ അനുഭവിച്ചു.
ഐക്യകേരളപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു.1957 -ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു.തുടര്‍ന്ന് നടന്ന ഗോവ വിമോചന സൈനിക നടപടികളുടെ ഭാഗമായി മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.1985-ല്‍ ഹോണററി ക്യപ്റ്റന്‍ പദവിയില്‍ സൈനിക സേവനത്തില്‍ നിന്നു വിരമിച്ചു. സ്തുത്യര്‍ഹമായ സേവനത്തിന് കരസേനമേധാവി എ.സ് വൈദ്യയില്‍ നിന്ന് അഭിനന്ദനപത്രം ലഭിച്ചു.1948-ലെ ഇന്ത്യാ-പാക് യുദ്ധം ഒഴികെ സ്വാതന്ത്ര ഇന്ത്യ നേരിടേണ്ടി വന്ന എല്ലാ യുദ്ധമുന്നണികളിലും സേവനം അനുഷ്ഠിച്ചു.
റിട്ടയര്‍മെന്റനിനുശേഷം ഗാന്ധിപീസ് ഫൗണ്ടേഷന്‍, കേരള ഗാന്ധി സ്മരകനിധി.,മദ്യനിരോധന സമിതി, തുടങ്ങിയ പ്രസ്ഥാനങ്ങളുമായി പ്രവര്‍ത്തിച്ചു വരുന്നു വിജയലക്ഷിയാണ് ഭാര്യ.മക്കള്‍ ഹരിദാസ്.സുമതി,ശിവദാസ്,സുചിത്ര,വിശ്വദാസ് എന്നിവരാണ്. 

78 കാരനായ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരെ കൂടാതെ കേരളത്തില്‍ നിന്നു മുന്നുപേരെ കൂടി ആദരിക്കുന്നുണ്ട്.കണ്ണുരിനിന്നുള്ള കാനകുഞ്ഞികണ്ണന്‍ നായര്‍,എറണാകുളത്തു നിന്നുള്ള എം.പി തോമസ്സ്,തിരുനന്തപുരത്തുനിന്നുള്ള ശേഖരന്‍ നായര്‍ എന്നിവരാണ് രാഷ്ട്രപതിയുടെ ആദരം ഏറ്റുവാങ്ങുന്ന മറ്റുള്ളവര്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.