Latest News

അടക്കാ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച 10 കോടി യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യണം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധനം മൂലം ജൈവജില്ലയായി പ്രഖ്യാപിച്ചതിനാല്‍ വിള ഉല്‍പാദന കമ്മി മൂലം നഷ്ടം നേരിടുന്ന കര്‍ഷകരെ സഹായിക്കാന്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

കാസര്‍കോട് താലൂക്കിലെ അടക്കാ കര്‍ഷകരെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച പത്ത് കോടി ധനസഹായവും യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്നും യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതി മൂലം ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകരെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച പാക്കേജും നടപ്പിലാക്കണം. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ പത്തിന് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ തീരുമാനിച്ചു.
ജില്ലയിലെ ബോര്‍ഡ് ചെയര്‍മാന്മാര്‍ക്കും സംസ്ഥാന മുനിസിപ്പില്‍ ചെയര്‍മാന്‍ ചേമ്പര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.ഇ.അബ്ദുള്ളക്കും എസ്.ടി.യു. സംസ്ഥാന വൈസ്പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാനും കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കും. കര്‍ഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ എട്ടിന് കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന കര്‍ഷക രക്ഷാ യാത്രയുടെ ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണം കണ്‍വെന്‍ഷന്‍ നടക്കും. 

പരിപാടിയുടെ വിജയത്തിന് നിയോജക മണ്ഡലം കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും. മഞ്ചേശ്വരം സെബ്തംപര്‍ നാലിന് മൂന്ന് മണി, കാസര്‍കോട്- നാലിന് നാല് മണി, ഉദുമ- അഞ്ചിന് മൂന്ന് മണി, ഹൊസ്ദുര്‍ഗ്-രണ്ടിന് മൂന്ന് മണി, തൃക്കരിപ്പൂര്‍-മൂന്നിന് മൂന്ന് മണി.
പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. എം.അബ്ദുല്ല മുഗു, കല്ലട്ര അബ്ദുല്‍ ഖാദര്‍, പി.സി. കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി, കൊടിയമ്മ ഇബ്രാഹിം ഹാജി, സി.എം. ഖാദര്‍ ഹാജി, കെ.ബി. മുഹമ്മദ്കുഞ്ഞി, പാലാട്ട് ഇബ്രാഹിം, വി.കെ.പിഅഹമ്മദ് കുഞ്ഞി, കൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ഇ.അബൂബക്കര്‍ ഹാജി, ഇ.ആര്‍. ഹമീദ്, ഹമീദ് കുഞ്ഞാലി, എം.എം.ഇബ്രാഹിം, അബ്ബാസ് ബന്താട്, എ.പി.ഹസൈനാര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.