Latest News

സോളാര്‍ തട്ടിപ്പ് കേസ്: അന്വേഷണ സംഘത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ ഇടപെടാനാവില്ളെന്ന് ഹൈകോടതി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫായ ടെന്നി ജോപ്പന്‍്റെ ജാമ്യാപേക്ഷ പരിഗണിക്കവെ എ.ജിയുടെ വാദത്തിന് മറുപടിയായാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് എ.ജി ആവശ്യപ്പെടുകയായിരുന്നു.

സോളാര്‍ കേസില്‍ അന്വേഷണചുമതല ആര്‍ക്കെന്ന് ചോദിച്ച കോടതി എ.ഡി.ജി.പി ഹേമചന്ദ്രന്‍്റെ ചുമതല എന്തെന്നും ആരാഞ്ഞു. കേസില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത് മറ്റ് പല ഉദ്യോഗസ്ഥരാണ്.

അന്വേഷണ മേല്‍നോട്ടമെന്നാല്‍ തിരശ്ശീലക്കു പിന്നില്‍ പ്രവര്‍ത്തിക്കലെന്നാണോ അര്‍ഥം. അങ്ങനെയുള്ള ചുമതലയാണെങ്കില്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി അന്വേഷിക്കാനാവുമോ എന്നും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
ജോപ്പന് ജാമ്യം അനുവദിക്കുന്നതില്‍ തെറ്റില്ളെന്ന് കഴിഞ്ഞ ദിവസം എ.ജി കോടതിയെ അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Solar, High court, Kochi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.