Latest News

പൈപ്പിൽ ചോർച്ച, സമരക്കാരെ പേടിച്ച് അറ്റകുറ്റപ്പണി നീട്ടിവച്ചു

തിരുവനന്തപുരം: അരുവിക്കര നിന്നും നഗരത്തിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിൽ ചോർച്ച കണ്ടെത്തി. എന്നാൽ സെക്രട്ടേറിയറ്റിൽ എൽ.ഡി.എഫ് ഉപരോധസമരം കാരണം കുടിവെള്ളം മുടങ്ങുന്നത് വലിയ പ്രശ്നമാകുമെന്ന പേടിയെ തുടർന്ന് സംഭവം അതീവ രഹസ്യമായി വച്ച് അറ്റകുറ്റപ്പണി നീട്ടിക്കൊണ്ടുപോകുകയാണ് അധികൃതർ.

രണ്ട് ദിവസം മുമ്പാണ് ഇരുമ്പയ്ക്കും കുമ്മിയ്ക്കും ഇടയിൽ ചോർച്ച കണ്ടെത്തിയത്. അരുവിക്കരയിൽ നിന്നും വെള്ളയമ്പലം റിസർവോയറിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പിലാണ് ചോർച്ച. ചോർച്ച കണ്ട് സമീപത്തെ വീട്ടുകാർ ഇക്കാര്യം വാട്ടർ അതോറിറ്റിയെ അറിയിക്കുകയായിരുന്നു.

എന്നാൽ നേരിയ ചോർച്ച വലിയൊരു പൊട്ടലിലെത്തുംമുമ്പ് പരിഹരിക്കാതെ അധികൃതർ പിന്മാറി. സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുക്കുന്നവർക്ക് കുടിവെള്ളം ലഭ്യമാകാതെ വരുന്നത് പല ആരോപണങ്ങൾക്കും ഇടയാക്കുമെന്നതിനാലാണ് അറ്റകുറ്റപ്പണി നീട്ടിവയ്ക്കുന്നതെന്ന് സംസാരമുണ്ട്.

എന്നാൽ, പൈപ്പ് പൊട്ടി സമീപത്തെ വീടുകൾ തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. പൈപ്പ് പൊട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കാതിരിക്കാൻ പമ്പിംഗ് കുറച്ച് നഗരത്തിലേയ്ക്കുള്ള ജലവിതരണം നിയന്ത്രിക്കുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, ചോർച്ച ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർ സമ്മതിച്ചു. ഇതിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തും. മിക്കവാറും ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ നടത്താനാണ്‌ ലക്ഷ്യമി‌ടുന്നത്. അതിന് മുമ്പ് മുന്നറിയിപ്പ് നൽകുമെന്നും അസി. എഞ്ചിനീഅറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Aruvikkara, Drink Water

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.