കല്‍പറ്റ: ബാല്യം മുഴുവന്‍ കന്നുകാലികള്‍ക്ക് പിന്നാലെയും കാലിത്തൊഴുത്തിലുമായി ദുരിതജീവിതം തള്ളിനീക്കിയ കുട്ടിക്ക് മോചനം. തൊഴുത്തിലെ ജോലിക്കുപുറമെ വീട്ടുജോലിയും ചെയ്ത് ദുരിതം പേറുന്ന 13കാരനെ പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വയനാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മോചിപ്പിച്ചത്. തെക്കുംതറ യു.പി സ്കൂള്‍ ജീവനക്കാരനായ കുഞ്ഞികൃഷ്ണന്‍െറ വീട്ടിലാണ് കുട്ടി ജോലിചെയ്തിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇയാള്‍ കുട്ടിയുടെ ബന്ധുവാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kalpatta, Mananthavadi
തെക്കുംതറ യു.പി സ്കൂള്‍ ജീവനക്കാരനായ കുഞ്ഞികൃഷ്ണന്‍െറ വീട്ടിലാണ് കുട്ടി ജോലിചെയ്തിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇയാള്‍ കുട്ടിയുടെ ബന്ധുവാണ്.
മാനന്തവാടിക്കടുത്ത് താമസിച്ചിരുന്ന മാതാപിതാക്കളെക്കുറിച്ച് കുട്ടിക്ക് ഒരു വിവരവുമില്ലത്രെ. കരിങ്കുറ്റി ഗവ. സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുകയാണ് ഈ ബാലന്‍. ജോലി ഭാരം കാരണം പലപ്പോഴും സ്കൂളില്‍ എത്താറില്ല. വിശപ്പകറ്റാന്‍ ഭക്ഷണവും നേരത്തിന് ലഭിക്കില്ല. ചിലര്‍ ദേഹോപദ്രവം ഏല്‍പിക്കാറുണ്ടെന്നും പറയുന്നു. ആസ്ത്മ രോഗിയാണ് കുട്ടി.
പശുക്കളെയും ആടുകളെയും കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, അതിരാവിലെ പാലുമായി ദൂരത്തെ പാല്‍സംഭരണ കേന്ദ്രത്തില്‍ എത്തിക്കുക, ദിവസവും പുല്ല് അരിഞ്ഞുകൊണ്ടുവരുക, വീടുകളില്‍നിന്നും മറ്റും കഞ്ഞിവെള്ളം ശേഖരിച്ചുകൊണ്ടുവരുക എന്നിവയെല്ലാം ഈ 13കാരന്‍െറ ജോലിയായിരുന്നു.
പശുക്കളെയും ആടുകളെയും കുളിപ്പിക്കുക, തൊഴുത്ത് വൃത്തിയാക്കുക, അതിരാവിലെ പാലുമായി ദൂരത്തെ പാല്‍സംഭരണ കേന്ദ്രത്തില്‍ എത്തിക്കുക, ദിവസവും പുല്ല് അരിഞ്ഞുകൊണ്ടുവരുക, വീടുകളില്‍നിന്നും മറ്റും കഞ്ഞിവെള്ളം ശേഖരിച്ചുകൊണ്ടുവരുക എന്നിവയെല്ലാം ഈ 13കാരന്‍െറ ജോലിയായിരുന്നു.
കുട്ടിക്ക് ചികിത്സയും കാര്യമായി ലഭിച്ചില്ല. കുട്ടിയെ കല്‍പറ്റ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. എട്ട് വയസ്സുകാരന്‍െറ വളര്‍ച്ചയേയുള്ളൂ. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി, കല്‍പറ്റ പൊലീസ് എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുഞ്ഞികൃഷ്ണന്‍െറ ഭാര്യയാണ് തൊഴിലെടുപ്പിക്കുന്നതെന്ന് കുട്ടി മൊഴി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെ കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment